ബഹ്റൈൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ ചാപ്റ്റർ എവർഗ്രീൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അദ്ലിയ സ്കിൽ മിഷൻ അക്കാദമിയുമായി സഹകരിച്ച്
*"ഒരു ചെടി ഒരു ജീവൻ – നാളെയുടെ ശ്വാസം ഇന്ന് നട്ടിടാം"* എന്ന പേരിൽ വരും തലമുറക്ക് മാതൃകയാകുന്ന വിധത്തിൽ ചെടികൾ നട്ടു പൂന്തോട്ടം ഒരുക്കി.
പി സി ഡബ്ല്യൂ എഫ് പ്രസിഡണ്ട് മുസ്തഫ കൊലക്കാട് വൃക്ഷ ചെടികൾ നട്ടു ഉദ്ഘാടനം നിർവഹിച്ചു.
അബ്ദുറഹ്മാൻ പി ടി അധ്യക്ഷത വഹിച്ചു.
ചെടികളും, വൃക്ഷത്തൈകളും നട്ടു പിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അക്കാദമി വിദ്യാർഥികൾക്ക് സെയ്തലവി അമ്പലത്ത് ക്ലാസെടുത്തു.
സ്കിൽ മിഷൻ അക്കാദമി ഫൗണ്ടർ & ഡയറക്ടർ മിസിസ്. പ്രിൻസി ജോയ്, ബോർഡ് ഡയറക്ടർ അരുൺ സി ബാബു, ആക്ടിവിറ്റീസ് & കോഴ്സ് കോർഡിനേറ്റർ മിസിസ്. അലിഷ് ബാ, അഡ്മിൻ മീർ സുലൈമാൻ, ടീച്ചർമാരായ ഫാരിയാ, സന, അദീബ എന്നിവർ ആശംസകൾ നേർന്നു.
പി സി ഡബ്ല്യൂ എഫ് എവർഗ്രീൻ കൺവീനർ എം എഫ് റഹ്മാൻ, മുഖ്യ രക്ഷാധികാരി ബാലൻ കണ്ടനകം, ജനറൽ സെക്രട്ടറി ശറഫുദ്ധീൻ വിഎം, ഷാഫി തൂവക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വനിതാ വിംഗ് ഭാരവാഹികളായ സമീറ സിദ്ധിഖ്, ലൈല റഹ്മാൻ എന്നിവർക്കൊപ്പം തസ്നി അൻവർ, സാബിറ നൗഫൽ, തസ്ലി ഷാഫി തുടങ്ങിയവർ പങ്കെടുത്തു.
എം എഫ് റഹ്മാൻ സ്വാഗതവും ഹസൻ വിഎം മുഹമ്മദ് നന്ദിയും പറഞ്ഞു.

