പഠന ക്ലാസ് സംഘടിപ്പിച്ചു

പഠന ക്ലാസ് സംഘടിപ്പിച്ചു

പഠന ക്ലാസ് സംഘടിപ്പിച്ചു
വെളിയങ്കോട് : വൈകാരിക ബുദ്ധിയുടെ നിലവാരം വർദ്ധിപ്പിച്ച് വിനാശകരമായ വികാരങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം സംതൃപ്തമായി മുന്നോട്ട് കൊണ്ടു പോകാൻ പ്രേരണ നല്‍കുന്ന പഠന ക്ലാസ് സംഘടിപ്പിച്ച് പി സി ഡബ്ല്യു എഫ് വെളിയങ്കോട് കമ്മിറ്റി.
*വൈകാരിക ബുദ്ധി വിജയത്തിന് അനിവാര്യം* എന്ന വിഷയത്തിൽ നടത്തിയ പഠന ക്ലാസിന് അഡ്വ: ശബ്ന സൈനുദ്ധീൻ നേതൃത്വം നൽകി.
വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹനീഫ് കെ ടി യുടെ അധ്യക്ഷതയിൽ ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കവി രുദ്രൻ വാരിയത്ത്, അലി കടവത്ത് എന്നിവർ ആശംസ നേർന്നു.
റംല ഹനീഫ് സ്വാഗതവും, ഷാജിത നന്ദിയും പറഞ്ഞു.