പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു

പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു

തീരദേശത്തെ 42,43,44,45 വാർഡുകളിൽ ക്വാറൻറയിനിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വകയായി പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കൗൺസിലർമാരായ ഒ ഒ ശംസു, സുനിത, ജംഷി തുടങ്ങിയവർ സംബന്ധിച്ചു.

PCWF ഒമാൻ കമ്മിറ്റിയാണ് ഇതിനുളള തുക സ്പോൺസർ ചെയ്തത്. നാല് വാർഡ് കൗൺസിലർമാരും കിറ്റ് ഏറ്റുവാങ്ങി.

പി.സി.ഡബ്ളിയു.എഫ് ഗ്ലോബൽ കമ്മിറ്റി സാരഥികളായ സി.എസ് പൊന്നാനി, രാജൻ തലക്കാട്ട്, പി.എ അബ്ദുട്ടി ഒമാൻ കമ്മിറ്റി ഭാരവാഹികളായ അനസ് കോയ, റംഷാദ് കെ.വി, സിയാദ്.പി (മസ്കറ്റ്)
അബ്ദുൽ ഗഫൂർ താഴത്ത്, ഖലീൽറഹ്മാൻ എ പി, അക്ബർ പി (സലാല), ഫാസിൽ (മസീറ) തുടങ്ങിയവർ പങ്കെടുത്തു.