പൊന്നാനി: PCWF വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിളാ പാതയോരത്ത് സംഘടിപ്പിച്ച തക്കാരം പാചക മത്സരം സീസൺ–10 ൽ പൊന്നാനി മുൻസിപ്പാലിറ്റി 53-ാം വാർഡിലെ പി. ജംഷീന ഒന്നാം സ്ഥാനം നേടി ‘പൊൻറാണി' യായി തെരഞ്ഞെടുക്കപ്പെട്ടു.
ചന്തപ്പടി 36-ാം വാർഡിലെ പി.വി. ഹിദാ ഫാത്തിമ രണ്ടാം സ്ഥാനവും, കാലടി പഞ്ചായത്ത് 18-ാം വാർഡിലെ തണ്ടിലം സ്വദേശിനി സയ്യിദ: എൻ മൂന്നാം സ്ഥാനവും നേടി.
ഈ വർഷം മിൽക്ക് കേക്ക് ആയിരുന്നു മത്സര ഇനം. രുചി, അവതരണം, പുതുമ, ശുചിത്വം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിപിൻ വിജയൻ, സൈഫുന്നിസ ഷഫീഖ്, സൗദ നജീബ് എന്നിവരടങ്ങുന്ന മൂന്നംഗ ജൂറിയാണ് മത്സരത്തിന് വിധികർത്താക്കളായിരുന്നത്.
PCWF വനിതാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. സ്ത്രീകളുടെ പാചക വൈദഗ്ധ്യവും സൃഷ്ടിപരതയും പ്രോത്സാഹിപ്പിക്കുന്ന വേദിയായി മത്സരം മാറി.
പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് ക്യാഷ് അവാർഡും, ഉപഹാരവും 2026 ജനുവരി 1 ന് ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന PCWF പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.

