മാറഞ്ചേരി: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീഷകത്തിൽ 2022 ജനുവരി 28,29,30 തീയ്യതികളിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ഡിസംമ്പർ 19 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ ബിയ്യം പാർക്കിൽ വെച്ച് വനിതകൾക്കായി സംഘടിപ്പിക്കുന്ന പാചക (പായസ) മത്സര വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു.
മുനീറ ടി (ചെയർപേഴ്സൺ)
റജില (വൈ: ചെയർപേഴ്സൺ)
ആരിഫ (ജന: കൺവീനർ)
കോമളം, സുനീറ , അസ്മ (ജോ: കൺവീനർ)
റംല കെ പി , ഫാത്തിമ ടി.വി (രജിസ്ട്രേഷൻ വിഭാഗം )
സുലൈഖ ഇ വി (ക്യാപ്റ്റൻ)
സീനത്ത് ടി വി, ജാസ്മിൻ ,സബീന ബാബു , റഹിയാനത്ത് ഒ കെ ,റുക്സാന, ഷീജ കാഞ്ഞിരമുക്ക് (ടീം വളണ്ടിയേഴ്സ്) തുടങ്ങിയവർ സംഘാടക സമിതി ഭാരവാഹികളാണ്.
കലാഭവൻ അഷ്റഫ് അവതരിപ്പിക്കുന്ന വിവിധ കലാ പ്രകടനങ്ങളും, ഷംസുദ്ധീൻ കളക്കര ടീമിന്റെ ഖവ്വാലിയും ഇതിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പാകം ചെയ്ത പായസം പാർക്കിൽ എത്തേണ്ടതാണ്.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സ്വർണ്ണ നാണയം ഉൾപ്പെടെയുളള സമ്മാനങ്ങളും, ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയിയെ പൊൺറാണി യായി പ്രഖ്യാപിക്കുന്നതുമാണ്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം പ്രശസ്തി പത്രം നൽകുന്നതാണ്.
മുൻകൂട്ടി രജിസ്ട്രർ ചെയ്യുന്ന അമ്പത് പേർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുളളു. രജിസ്ട്രേഷൻ അവസാന തിയ്യതി ഡിസംമ്പർ 17 വെള്ളിയാഴ്ച്ചയാണ്.
മത്സരത്തിനെത്തുന്ന പായസം ജൂറിയുടെ വിധി പ്രഖ്യാപനത്തിന് ശേഷം
ലേലം ചെയ്യുന്നതാണ്.
പങ്കെടുക്കുന്നവർക്കുളള സർട്ടിഫിക്കറ്റുകളും, വിജയികൾക്കുളള സമ്മാനങ്ങളും ഡിസംമ്പർ 23 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന PCWF മാറഞ്ചേരി പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് വിതരണം ചെയ്യുന്നതാണ്

