ജനറൽ ബോഡിയും, നേതൃത്വ ശില്പശാലയും സംഘടിപ്പിച്ചു

ജനറൽ ബോഡിയും, നേതൃത്വ ശില്പശാലയും സംഘടിപ്പിച്ചു

പൊന്നാനി : പിന്നിട്ട പ്രവർത്തനങ്ങളുടെ പോരായ്മകൾ ചർച്ച ചെയ്തും, നൂതന സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി ഭാവി പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നല്‍കിയും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ജനറൽബോഡി അംഗങ്ങൾ സംഗമിച്ചു.
പളളപ്രം ഉറൂബ് നഗർ മലബാർ ഓഡിറ്റോറിയത്തിൽ 2023 സപ്തംബർ 30 ശനിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് നടന്ന ജനറൽബോഡി യോഗം പി സി ഡബ്ലിയു എഫ് കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി അംഗം അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ എക്സിക്യൂട്ടീവ് സാരഥികൾ, വനിതാ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ, മുൻസിപ്പൽ/ പഞ്ചായത്ത് തലങ്ങളിലെ എക്സിക്യൂട്ടീവ് മെമ്പർമാർ, പ്രവാസി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു
സെക്രട്ടറി അഷ്റഫ് നെയ്തല്ലൂർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഇ പി രാജീവ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രശസ്ത ട്രൈനർ കെ ദിലീപ് കുമാർ, പി സി ഡബ്ല്യൂ എഫ് ലീഡർഷിപ്പ് അക്കാദമി ചെയർമാൻ ഡോക്ടർ അബ്ദുറഹ്മാൻ കുട്ടി എന്നിവർ നേതൃത്വ പരിശീലന ശില്പശാലയ്ക്ക് നേതൃത്വം നൽകി.
പരീക്ഷ ബോർഡ് അംഗങ്ങൾ സംഘടനാ എക്സാം നിയന്ത്രിച്ചു.
അടുത്ത മൂന്നു മാസത്തെ (ഒക്ടോബർ – ഡിസംബർ) ഭാവി പ്രവർത്തന കലണ്ടർ അടാട്ട് വാസുദേവൻ മാസ്റ്റർ അവതരിപ്പിച്ചു.
വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി
എസ് ലത ടീച്ചർ നന്ദി പറഞ്ഞു.