ഗ്ലോബ്കോൺ-2K21 ഫെബ്രുവരി 19 ന്

ഗ്ലോബ്കോൺ-2K21 ഫെബ്രുവരി 19 ന്

ഉണരാം,ഉയരാം, ഒരുമയോടെ എന്ന ശീർഷകത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അന്താരാഷ്ട്ര കോൺഫ്രൻസ് ഗ്ലോബ് കോൺ 2k21 എന്ന പേരിൽ സംഘടിപ്പിക്കാൻ
പി സി ഡബ്ലിയു എഫ് ഗ്ലോബൽ ലീഡേഴ്സ് കോർ കമ്മിറ്റി തീരുമാനിച്ചു.

*2021 ഫിബ്രവരി 19, 20* ( വെള്ളി, ശനി) തിയ്യതികളിൽ ഓൺലൈൻ വഴി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ 15 ൽ പരം രാജ്യങ്ങളിൽ നിന്നായി പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

പ്രതിനിധി സംഗമം, ബിസിനസ് മീറ്റ്, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സെഷനുകൾ, വിവിധ വിഷയങ്ങളിൽ ചർച്ചകൾ ഉൾപ്പെടെ വൈവിധ്യമാര്‍ന്ന ഒട്ടറെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി അബ്ദുല്ലതീഫ് കളക്കര (ചെയർമാൻ) ആബിദ് തങ്ങൾ ഖത്തർ (കൺവീനൻ) മുഹമ്മദ് അനീഷ് യു എ ഇ (വൈ:ചെയർമാൻ) ഹസ്സൻ വി എം മുഹമ്മദ് ബഹറൈൻ (ജോ: കൺവീനർ) എന്നിവർ പ്രധാന ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.

പി സി ഡബ്ലിയു എഫ് കമ്മിറ്റികൾ നടത്തിവരുന്ന ജനറൽ ബോഡികൾ ഈ മാസം പന്ത്രണ്ടിനകം അവസാനിക്കും!

അതിനു ശേഷം നടക്കുന്ന ഈ ആഗോള സംഗമത്തിൽ സംഘടനയ്ക്കും അതിലുപരി നാടിനും ഭാവിയ്ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങൾ അവതരിപ്പിക്കും!

ഇത് സംബന്ധമായി ചേർന്ന ഗ്ലോബൽ ലീഡേഴ്സ് കോർ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. സ്വാശ്രയ പൊന്നാനി ലിമിറ്റിഡ് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി ഉദ്‌ഘാടനം ചെയ്തു.

വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച്; ഇബ്രാഹിം മാളിയേക്കൽ, സി വി മുഹമ്മദ് നവാസ്, ലതീഫ് കളക്കര,ടി വി സുബൈർ (ഗ്ലോബൽ കമ്മിറ്റി)

മുനീറ ടി , റംല കെ പി (വനിതാ കേന്ദ്ര കമ്മിറ്റി)

മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) സുമേഷ്, സിദ്ധീഖ് ആർ വി (കുവൈറ്റ്) ആബിദ് തങ്ങൾ (ഖത്തർ) സാദിഖ്, നൗഷാദ്, ഫഹദ് , കബീർ സലാല (ഒമാൻ) ഹസ്സൻ വി എം മുഹമ്മദ് (ബഹറൈൻ) തുടങ്ങിയവർ സംസാരിച്ചു.

രാജൻ തലക്കാട്ട് സ്വാഗതവും, ആബിദ് തങ്ങൾ നന്ദിയും പറഞ്ഞു