പൊന്നാനി : കർഷക ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 17-ന് ചിങ്ങം ഒന്നാം തീയതി, നരിപ്പറമ്പ് അൽ ബഷീർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ "കർഷക ദിനാഘോഷവും, മൂന്നാമത് പൊൻകതിർ പുരസ്കാര സമർപ്പണവും" സംഘടിപ്പിച്ചു.
ഈ വർഷത്തെ പൊൻകതിർ പുരസ്കാരത്തിന് ആലംങ്കോട് ഒതളൂർ സ്വദേശി കെ.എം. സജീർ അർഹനായി.
കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു പുരസ്കാരം കൈമാറി.
യു.എ.ഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ ഈശ്വരമംഗലം കമ്മിറ്റിയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു.
അവാർഡ് ജേതാവിനെ അന്താരാഷ്ട്ര ഫാൽക്കണിസ്റ്റ് ഡോ. സുബൈർ മേടമ്മൽ പൊന്നാട അണിയിച്ച് ആദരിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ. കെ.ജി. ബാബു നിർവഹിച്ചു.
കേരള കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. സജീന എസ്. "മണ്ണും ജലവും കൃഷിയുടെ അടിസ്ഥാനങ്ങൾ" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിലിയ ബേബി കർഷക ദിന സന്ദേശം നൽകി.
ചെറുകിട കർഷകരായ ആരിഫ (മാറഞ്ചേരി), കൃഷ്ണൻ നായർ (ആലംങ്കോട്), പങ്കജം (വട്ടംകുളം), ആസിയ, റഫീഖത്ത് (തവനൂർ) എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു. കൺവീനർ ഇ. ഹൈദരലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
കെ.എം. സജീറിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ജൂറിയുടെ റിപ്പോർട്ട് ഡോ. അബ്ദുറഹ്മാൻ കുട്ടി അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ്, റിട്ട. ബി.ഡി.ഒ ഇബ്രാഹിം കുട്ടി, രണ്ടാമത് പൊൻകതിർ പുരസ്കാര ജേതാവ് കെ.സി. അബൂബക്കർ ഹാജി എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് പരിഷ്കരിച്ച "പാനൂസ" പതിപ്പ് സമ്മാനിച്ചു. ഡോ. സജീന എസ്., ഡോ. ലിലിയ ബേബി, ശ്രീ. കെ.ജി. ബാബു എന്നിവർക്ക് യഥാക്രമം തൂമ്പിൽ കുഞ്ഞിമൊയ്തീൻ കുട്ടി, മുസ്തഫ കാടഞ്ചേരി, ആർ.വി. ഷംസീറ ടീച്ചർ എന്നിവർ പുസ്തകങ്ങൾ കൈമാറി.
പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, പി എം അബ്ദുട്ടി, അഷ്റഫ് നൈതല്ലൂർ, അഷ്റഫ് മച്ചിങ്ങൽ, റഷീദ് അംറയ്ക്കൽ, സുബൈദ പോത്തനൂർ, രാജലക്ഷ്മി എം, ഹനീഫ മാളിയേക്കൽ, റംല കെ പി, അൻവർ തവനൂർ തുടങ്ങിയവർ സംബന്ധിച്ചു.
കാലടി പഞ്ചായത്ത് സെക്രട്ടറി സുജീഷ് നമ്പ്യാർ നന്ദി രേഖപ്പെടുത്തി.

