പൊന്നാനി : താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാൽപ്പതോളം അംഗങ്ങൾക്ക്
ജനുവരി 31ന് തവനൂർ കെ.വി.കെ. യിൽ വച്ച് കോഴി വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി യോഗം തീരുമാനിച്ചു.
ഇത്തവണയും വാണിജ്യ അടിസ്ഥാനത്തിൽ മഞ്ഞൾ, ഇഞ്ചി കൃഷി നടത്താനും തീരുമാനിച്ചു.
ഷെയർ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന കൃഷിയിലേക്കുള്ള ആദ്യ വിഹിതം കേന്ദ്ര വനിതാ ഘടകം പ്രസിഡണ്ട് ടി മുനീറ നൽകി തുടക്കം കുറിച്ചു.
2024 വർഷത്തിൽ ഏവർഗ്രീൻ സമിതി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ കൺവീനർ ഹൈദരാലി മാഷ് അവതരിപ്പിച്ചു. ഓരോ മാസങ്ങളിലും ഓരോ പരിപാടികൾ വീതം വിപുലമായ പ്രവർത്തനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.
പൊന്നാനി പളളപ്രം ഡോ: അബ്ദുറഹ്മാൻ കുട്ടി വസതിയിൽ ചേർന്ന എവർഗ്രീൻ പ്രവർത്തക സമിതി യോഗത്തിൽ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷതവഹിച്ചു.
സമിതിയുടെ പ്രവർത്തനങ്ങളും പദ്ധതികളും കൂടുതൽ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ടീച്ചർ ഓർമ്മപ്പെടുത്തി.
തുടർന്ന് നടന്ന ചർച്ചയിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി.
ചർച്ചയിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വാർഷിക പ്രവർത്തന കലണ്ടർ യോഗം അംഗീകരിച്ചു.
ഇ ഹൈദരലി മാഷ് സ്വാഗതവും,
ജോയിൻ്റ് കൺവീനർ മോഹനൻ പാക്കത്ത് നന്ദിയും പറഞ്ഞു.

