എടപ്പാൾ: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്വന്തമായി ഭവനമില്ലാത്ത പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗങ്ങൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി "കൂടെയുളളവർക്ക് കൂടൊരുക്കാം" പദ്ധതിയിലൂടെ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നു.
ആദ്യ ഘട്ടത്തിൽ ഈ പദ്ധതി നടപ്പാക്കുക കേന്ദ്ര എക്സിക്യൂട്ടീവിലെ അർഹതപ്പെട്ടവർക്കായിരിക്കും.
തുടർന്ന് വിവിധ ഘടകങ്ങളിലെ എക്സിക്യൂട്ടീവ് അംഗങ്ങളിലേക്കും എത്തിക്കുന്നതാണ്.
വനിതാ കേന്ദ്ര എക്സിക്യൂട്ടിവിലെ തികച്ചും അർഹതപ്പെട്ട ഒരംഗത്തെയാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താവായി തെരെഞ്ഞെടുത്തിട്ടുളളത്.
2025 ജൂലൈ18 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് എടപ്പാൾ അംശകച്ചേരി അൻസാർ കോളേജിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിലാണ് നിർണായകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്.
പി കോയക്കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജൂലൈ 8 ന് നടത്തിയ അർദ്ധ വാർഷിക ജനറൽ ബോഡി അവലോകനം ചെയ്തു.
അതിന്റെ അടിസ്ഥാനത്തിൽ വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെ ആറ് മാസത്തെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തുകയും വേണ്ട തിരുത്തലുകൾക്ക് വേണ്ടി അതാത് പഞ്ചായത്ത് കമ്മിറ്റികൾ വിളിച്ചു കൂട്ടാനും തീരുമാനിച്ചു
വട്ടംകുളം പഞ്ചായത്തിൽ വനിതാ കമ്മറ്റി രൂപീകരിക്കാൻ മാലതി വട്ടംകുളം, മോഹനൻ പാക്കത്ത് എന്നിവരെ ചുമതലപ്പെടുത്തി.
പത്ത് വയസ്സ് മുതൽ പതിനെട്ട് വയസ്സ് വരെയുളള കുട്ടികളെ ഉൾപ്പെടുത്തി ബാല സംഘടനക്ക് രൂപം നല്കാനും തീരുമാനിച്ചു.
സംഘടനയ്ക്ക് ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് സമ്മാനം നൽകാനും തീരുമാനിച്ചു.
അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി തീരുന്ന മുറയ്ക്ക് യൂത്ത് വിംഗ് കമ്മിറ്റി പുന:സംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കണമെന്ന് നിർദ്ദേശം നൽകി.
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതവും, , വനിതാ ജനറൽ സെക്രട്ടറി ലത ടീച്ചർ നന്ദിയും പറഞ്ഞു

