കുവൈത്ത് സിറ്റി: കുവൈറ്റ് ദേശീയ ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ള്യു എഫ്) കുവൈറ്റ് ഘടകത്തിന്റെ കീഴിൽ കുവൈറ്റിലെ പൊന്നാനിക്കാർ പൊന്നാനി സംഗമം 2022 എന്ന പേരിൽ വിവിധ കലാ കായിക വിനോദ പരിപാടികളോടെ റിഗ്ഗായി ബലദിയ പാർക്കിൽ ഒത്തുകൂടി.
ഫെബ്രുവരി 25 ആം തിയ്യതി വെള്ളിയാഴ്ച രാവിലെ 9.30 തുടങ്ങിയ പ്രോഗ്രാം വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു.
വൈസ് ചെയർമാൻ ടി. ടി. നാസർ ഉൽഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ്. പി. അധ്യക്ഷത വഹിച്ചു. പ്രശാന്ത് കവളങ്ങാട്, അഷ്റഫ്. യു, മുജീബ്. എം. വി, നാസർ. കെ. എന്നിവർ ആശംസകൾ നേർന്നു.
പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായ വടം വലി മത്സരത്തിൽ ഫഹാഹീൽ, സിറ്റി, ഫർവാനിയ, ജലീബ് എന്നീ നാല് മേഖലകളായി മത്സരിച്ച് ജലീബ് മേഖല ഒന്നാം സ്ഥാനവും സിറ്റി മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പരിപാടിക്ക് റഹീം. പി. വി, യുസഫ്. കെ. വി, മുഹമ്മദ് മുബാറക്, ഷാജി ഗോപാൽ, മുസ്തഫ. എം. വി, ഹനീഫ, എ , അഷ്റഫ്. കെ, റാഫി. എ , ആബിദ്, കെ കെ, ഷഹീർ മുത്തു, ഫഹദ്. സി, നവാസ്. ആർ. വി, സത്യപാൽ, ഹാഷിം സച്ചു, സമീർ കോട്ടത്തറ എന്നിവർ നേതൃത്വം നൽകി.
റാഫിൾ കൂപ്പൺ നറുക്കെടുപ്പ് നടത്തി വിജയികളേയും പ്രഖ്യാപിച്ചു. വിവിധ ഇനം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണം മുതിർന്ന അംഗങ്ങൾ നിർവ്വഹിച്ചു
പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും, ജോയിന്റ് കൺവീനർ ഇർഷാദ് ഉമർ നന്ദിയും പറഞ്ഞു.

