കല്യാണ നാളിലെ ഓർമ്മകൾ പങ്കുവെച്ച് ദമ്പതികൾ സംഗമിച്ചു.

കല്യാണ നാളിലെ ഓർമ്മകൾ പങ്കുവെച്ച്  ദമ്പതികൾ സംഗമിച്ചു.

പൊന്നാനി : നാൽപ്പത് വർഷം മുമ്പത്തെ കല്യാണ ജീവിതത്തിലെ ഓർമ്മകൾ പങ്കുവെച്ച് പത്തോളം ദമ്പതികൾ സംഗമിച്ചു
ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ PCWF വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ നാല് പതിറ്റാണ്ട് പിന്നിട്ട ദമ്പതികൾക്ക് ആദരം ചടങ്ങിലാണ് വ്യത്യസ്ഥമായ ഈ പരിപാടി അരങ്ങേറിയത്.
സംഘടനാ അംഗങ്ങളും, വിവാഹം കഴിഞ്ഞ് നാൽപ്പത് വർഷം പിന്നിടുകയും ചെയ്ത പത്ത് ദമ്പതികളെയാണ് ചടങ്ങിൽ ആദരിച്ചത്.
കല്യാണ പാട്ടുകൾ പാടിയും, കൈ കൊട്ടി പാട്ടുകളുമായാണ് ദമ്പതികളെ വേദിയിലേക്ക് ആനയിച്ചത്.
പഴയ കാലത്തെ ഒപ്പന പാട്ടുകളും കളിചിരികളുമായി വിവാഹ ഓർമ്മകൾ പുതുക്കിയപ്പോൾ ആ ദമ്പതികൾ നാല് പതിറ്റാണ്ട് മുമ്പത്തെ ഓർമ്മകൾ അയവിറക്കി.
ദമ്പതികൾക്ക് അക്ബർ ട്രാവൽസ് ഉടമ കെ.വി അബ്ദുൾ നാസർ ഉപഹാരം നൽകി.
മുനീറ ടി – ഹാഷിം പി, അബ്ദുട്ടി പി എം – സഫിയ പി എം, ശാരദ ടീച്ചർ കെ – വേലായുധൻ പി ടി, സുബൈദ എം എം – മുഹമ്മദ് എം വി, ഹൈദരാലി മാസ്റ്റർ ഇ – റുക്കിയ കെ, ബീക്കുട്ടി ടീച്ചർ വി കെ – അബ്ദുൽ കാദർ പി, ആയിഷ ഹസ്സൻ വി കെ – ഹസ്സൻ മാസ്റ്റർ കെ വി, മുഹമ്മദ് അഷ്‌റഫ് വി വി – കദീജ എം ഇ, കോമളം കെ പി – ദാസൻ കെ പി, റജുല പി പി – കുഞ്ഞിമുഹമ്മദ് ബാവ കെ എന്നീ ദമ്പതികളെയാണ് ആദരിച്ചത്.