മസ്ക്കറ്റ്: നാലു പതിറ്റാണ്ട് ഒമാനിൽ പ്രവാസ ജീവിതം നയിച്ച പി സി ഡബ്ല്യൂ എഫ് ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രാവുണ്ണിക്ക് യാത്രയയപ്പ് നൽകി.
റൂവി അൽ ഫൈലാക്ക് റെസ്റ്റോറെന്റിൽ വെച്ച് നടന്ന ചടങ്ങിൽ മസ്ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് ഫിറോസ് അധ്യക്ഷത വഹിച്ചു.
നാഷണൽ കമ്മിറ്റി സെക്രട്ടറി ഫഹദ് ബിൻ ഖാലിദ് സ്വാഗതം പറഞ്ഞു.
ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.
പി.വി സുബൈർ (ട്രഷറർ) പൊന്നാട അണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള ഉപഹാരം, പി സി ഡബ്ല്യു എഫ് ഒമാൻ നാഷ്ണൽ കമ്മിറ്റി വനിതാ പ്രസിഡന്റ് ഷമീമ സുബൈർ കൈമാറി.
പി സി ഡബ്ല്യൂ എഫ് ലീഡർഷിപ്പ് അക്കാദമി ആദ്യ ബാച്ചിലെ ഒമാനിൽ നിന്നുള്ളവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഗഫൂർ ഒമേഗ, റംഷാദ്, റിഷാദ്, സമീർ സിദ്ധീക്, സമീർ മത്ര, നിയാസ്, സേതുമാധവൻ, മുർഷിദ്, സുബാഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.
രാവുണ്ണിയും അദ്ദേഹത്തിന്റെ പത്നി ഷീജയും ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു

