ആദരിച്ചും, അനുസ്മരിച്ചും PCWF അധ്യാപക ദിനം ആചരിച്ചു

ആദരിച്ചും, അനുസ്മരിച്ചും PCWF അധ്യാപക ദിനം ആചരിച്ചു

പൊന്നാനി: സുദീർഘമായ അധ്യാപക സേവനത്തിന് ശേഷവും സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യവും, PCWF ഉപദേശക സമിതി അംഗവുമായിരുന്ന പ്രൊഫ. കടവനാട് മുഹമ്മദിനെ അനുസ്മരിച്ചും,
സർവ്വീസിൽ നിന്ന് വിരമിച്ച ശേഷവും സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യങ്ങളായ
മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹ്റ മമ്പാട്, പൊന്നാനി ICSR ഡയറക്ടർ പ്രൊഫ: കെ.ഇമ്പിച്ചിക്കോയ തങ്ങൾ, PCWF മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീരാമനുണ്ണി മാസ്റ്റർ തുടങ്ങിയവരെ ആദരിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി അധ്യാപക ദിനം ആചരിച്ചു.
എം ഇ എസ് കോളേജ് എം എസ് കെ ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ അടാട്ട് വാസുദേവൻ സ്വാഗതം പറഞ്ഞു.
സമിതി ചെയർമാൻ പ്രൊഫ:വി.കെ. ബേബി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സർവ്വകലാശാല മുൻ പ്രൊ. വൈസ്. ചാൻസലർ ഡോ. പി.മോഹൻ ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ മലയാളം സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എം ഭരതൻ അധ്യാപകദിന സന്ദേശം നൽകി.
ഒ.സി. സലാഹുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ രംഗത്തെ വിലപ്പെട്ട സേവനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന PCWF ലീഡർഷിപ്പ് അക്കാദമി ചെയർമാൻ അബ്ദുൽ ലത്തീഫ് കളക്കരയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
ഡോ.അബ്ദുറഹിമാൻ കുട്ടി അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി.
PCWF പൊന്നാനി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു.