അനുമോദനം 2023 സംഘടിപ്പിച്ചു.

അനുമോദനം 2023 സംഘടിപ്പിച്ചു.

ചങ്ങരംകുളം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും എസ്.എസ്.എൽ.സി , +2 ക്ലാസുകളിലെ വിജയികൾക്കായുള്ള 'അനുമോദനം – 2023'
പി.നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
വളയംകുളം എം വി എം റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ പി സി ഡബ്ല്യു എഫ് കേന്ദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി.കെ. ബേബി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ അഅബ്ദുല്ലത്തീഫ് കളക്കര കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.
ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ , പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.രാമദാസ് ,വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ, കുഞ്ഞു മുഹമ്മദ് പന്താവൂർ ,
വിദ്യാഭ്യാസ സമിതി ജോ : കൺവീനർ ലത വിജയൻ ,
പി സി ഡബ്ല്യു എഫ് വനിതാ വിഭാഗം പ്രസിഡണ്ട് ടി. മുനീറ,പ്രണവം പ്രസാദ്, എം.ടി. ഷരീഫ് മാസ്റ്റർ, വി.മുഹമ്മദ് നവാസ്, അബ്ദുള്ളക്കുട്ടി ഹാജി വട്ടംകുളം തുടങ്ങിയവർ പ്രസംഗിച്ചു.
അബ്ദു കിഴിക്കര , റഷീദ് കണ്ടനകം ,ഷബീന ബാബു, ഷഹീർ മാസ്റ്റർ പൂക്കരത്തറ, എം.പി. അംബികാകുമാരി ടീച്ചർ, മജീദ് പാവിട്ടപ്പുറം, പ്രദീപ് ഉണ്ണി, സിദ്ദീഖ് തവനൂർ,പി.കെ.അബ്ദുള്ളക്കുട്ടികാളാച്ചാൽ, ഫാത്തിമ്മ അബ്ദുൾ ലത്തീഫ്, ഹസീന , രാജലക്ഷ്മി, റഫീക്കത്ത്, റമീഷ തുടങ്ങിയവർ വിജയികൾക്ക് ഉപഹാരം നൽകി അനുമോദിച്ചു.