പൊന്നാനി : ഒരു വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്കും,
വിവാഹ സംഗമത്തിനും ഫണ്ട് സമാഹരണം ലക്ഷ്യമിടുന്ന റിലീഫ് 2022 കാംപയിൻ ഏപ്രിൽ 1മുതൽ ആരംഭിച്ചു.
ഒരു മാസം നീണ്ടുനില്‍ക്കുന്ന കാംപയിനിലൂടെ മെഡിക്കെയർ ഉപകരണങ്ങളുടെ സമാഹരണം ,
കൂടുതൽ പേർക്ക് സ്വാശ്രയ തൊഴിൽ സംരഭം വഴി ഉപജീവനമാർഗ്ഗം കണ്ടെത്തൽ,
ചികിത്സ, വിദ്യാഭ്യാസ സഹായങ്ങൾക്കും, സ്ത്രീധന രഹിത വിവാഹ സംഗമത്തിനും ഫണ്ട് സ്വരൂപ്പിക്കൽ എന്നീ പദ്ധതികളാണ് ഉദ്ദേശിക്കുന്നത്.
പൊന്നാനി നഗരസഭയിൽ നടന്ന താലൂക്ക് തല റിലീഫ് കാംപയിൻ , ശ്രീ: ബീവി (കുവൈറ്റ്) യിൽ നിന്നും തുക സ്വീകരിച്ചും,
മാറഞ്ചേരി പഞ്ചായത്തിൽ പ്രമുഖ വ്യവസായി മടപ്പാട്ട് അബൂബക്കർ (സഫാരി ) ൽ നിന്നും ഫണ്ട് സ്വീകരിച്ചും കാംപയിനിന് തുടക്കം കുറിച്ചു.
ചടങ്ങുകളിൽ പി കോയക്കുട്ടി മാസ്റ്റർ, രാജൻ തലക്കാട്ട് , സി വി മുഹമ്മദ് നവാസ്, പി എം അബ്ദുട്ടി, ടി മുനീറ , ടി വി സുബൈർ, അഷ്റഫ് നയ്തല്ലൂർ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് , യഹ്‌യ എ വി , അസ്മാബി, മുജീബ് കിസ്മത്ത് തുടങ്ങിയവർ സംബന്ധിച്ചു.