പൊന്നാനി: കണ്ണൂർ സർവ്വകലാശാലയിൽ നിന്നും " റോൾ ഓഫ് വിമൺ എൻ്റർപ്രണേഴ്സ് ഇൻ എപ്ലോയ്മെൻ്റ് ആൻഡ് ഇൻകം ജനറേഷൻ ഇൻ കേരള " എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ പി സി ഡബ്ലിയു എഫ് വനിതാ ഉപദേശക സമിതി അംഗവും പൊന്നാനി എം ഇ എസ് കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയുമായ എം വി ബുഷ്റക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എം ഇ എസ് കാദിരി ഹാളിൽ സംഘടിപ്പിച്ച ആദരവ് നാടിൻ്റെ സ്നേഹാദരവായി. ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങ് ഓൺലൈൺ വഴി ഉദ്ഘാടനം ചെയ്തു. ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ എത്രമാത്രം സാമൂഹ്യ നന്മക്ക് കരുത്തായി മാറുന്നുവെന്നതിനെ ആശ്രയിച്ചാണ് ഡോക്ടറേറ്റുകൾ ബഹുമതികളായി തീരുകയെന്ന് ഇ ടി പറഞ്ഞു. ഡോ. ബുഷ്റയുടെ തീസീസ് സാമുഹ്യമാറ്റത്തിന് സഹായകമാകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി നന്ദകുമാർ എം എല്‍ എ, ബുഷ്റ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് ഏറെ സാധ്യതകൾ നിലനില്‍ക്കുന്ന പൊന്നാനിയുടെ മണ്ണിൽ നവയുഗ സംരംഭങ്ങൾക്ക് കടന്നുവരാൻ വഴിയൊരുക്കണമെന്നും അതിനായി ജനപ്രതിനിധി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം എല്‍ എ പറഞ്ഞു. കെ വി നദീർ ആമുഖ പ്രഭാഷണം നടത്തി. ഡോക്ടറേറ്റ് ലഭിക്കുക എന്നത് ഏറെ കൊട്ടിഘോഷിക്കപ്പെടേണ്ടതല്ലാത്ത ഈ കാലത്ത് ബുഷ്റ ടീച്ചറുടെ അംഗീകാരം, അവർ തെരെഞ്ഞെടുത്ത തീസിസും,സമൂഹനന്മക്കായി അവർ ചെയ്തുവരുന്ന സേവനങ്ങളും കണക്കിലെടുത്ത് കൊണ്ടാണ്. ആ നിലയ്ക്ക് ഈ അംഗീകാരം നാടിൻറ ആഘോഷമായി മാറുന്നുവെന്ന് നദീർ തൻറ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. ഒക്ടോബർ 1, 2 തിയ്യതികളിൽ ഓൺലൈൺ വഴി നടന്ന പി സി ഡബ്ലിയു എഫ് ഗ്ലോബൽ എഡ്യുസമ്മിറ്റ് 2021 ലോഗോ പ്രകാശനം പ്രൊഫ: കടവനാട് മുഹമ്മദ് നിർവ്വഹിച്ചു. എജ്യു സമ്മിറ്റ് അവതരണം അബ്ദുല്ലതീഫ് കളക്കര നടത്തി. ബുഷ്റ ടീച്ചർക്കുളള പ്രത്യേക ഉപഹാരം ഡോ: കെ എസ് ശമീർ നൽകി. എം കെ റഷീദ്, പ്രിൻസിപ്പാൾ ഡോ: അജിംസ് പി മുഹമ്മദ്, ശാരദ ടീച്ചർ, തഫ്സീറ ഗഫൂർ, ഡോ: എം വി ബുഷ്റ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ടി വി സുബൈർ നന്ദിയും പറഞ്ഞു. ശഹീർ മേഘ, അസ്മാബി, ശഹീർ ഈശ്വരമംഗലം തുടങ്ങിയവർ നേതൃത്വം നല്കി.
തുടരുക...പൊന്നാനി: കണ്ണൂർ സർവ്വകലാശാലയിൽ നിന്നും " റോൾ ഓഫ് വിമൺ എൻ്റർപ്രണേഴ്സ് ഇൻ എപ്ലോയ്മെൻ്റ് ആൻഡ് ഇൻകം ജനറേഷൻ ഇൻ കേരള " എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ പി സി ഡബ്ലിയു എഫ് വനിതാ ഉപദേശക സമിതി അംഗവും പൊന്നാനി എം ഇ എസ് കോളേജ് എക്കണോമിക്സ് വിഭാഗം മേധാവിയുമായ എം വി ബുഷ്റക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എം ഇ എസ് കാദിരി ഹാളിൽ സംഘടിപ്പിച്ച ആദരവ് നാടിൻ്റെ സ്നേഹാദരവായി. ഇ ടി മുഹമ്മദ് ബഷീർ എം പി ചടങ്ങ് ഓൺലൈൺ വഴി ഉദ്ഘാടനം ചെയ്തു. ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ എത്രമാത്രം സാമൂഹ്യ നന്മക്ക് കരുത്തായി മാറുന്നുവെന്നതിനെ ആശ്രയിച്ചാണ് ഡോക്ടറേറ്റുകൾ ബഹുമതികളായി തീരുകയെന്ന് ഇ ടി പറഞ്ഞു. ഡോ. ബുഷ്റയുടെ തീസീസ് സാമുഹ്യമാറ്റത്തിന് സഹായകമാകുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി നന്ദകുമാർ എം എല്‍ എ, ബുഷ്റ ടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കുകയും, ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് ഏറെ സാധ്യതകൾ നിലനില്‍ക്കുന്ന പൊന്നാനിയുടെ മണ്ണിൽ നവയുഗ സംരംഭങ്ങൾക്ക് കടന്നുവരാൻ വഴിയൊരുക്കണമെന്നും അതിനായി ജനപ്രതിനിധി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം എല്‍ എ പറഞ്ഞു. കെ വി നദീർ ആമുഖ പ്രഭാഷണം നടത്തി. ഡോക്ടറേറ്റ് ലഭിക്കുക എന്നത് ഏറെ കൊട്ടിഘോഷിക്കപ്പെടേണ്ടതല്ലാത്ത ഈ കാലത്ത് ബുഷ്റ ടീച്ചറുടെ അംഗീകാരം, അവർ തെരെഞ്ഞെടുത്ത തീസിസും,സമൂഹനന്മക്കായി അവർ ചെയ്തുവരുന്ന സേവനങ്ങളും കണക്കിലെടുത്ത് കൊണ്ടാണ്. ആ നിലയ്ക്ക് ഈ അംഗീകാരം നാടിൻറ ആഘോഷമായി മാറുന്നുവെന്ന് നദീർ തൻറ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. ഒക്ടോബർ 1, 2 തിയ്യതികളിൽ ഓൺലൈൺ വഴി നടന്ന പി സി ഡബ്ലിയു എഫ് ഗ്ലോബൽ എഡ്യുസമ്മിറ്റ് 2021 ലോഗോ പ്രകാശനം പ്രൊഫ: കടവനാട് മുഹമ്മദ് നിർവ്വഹിച്ചു. എജ്യു സമ്മിറ്റ് അവതരണം അബ്ദുല്ലതീഫ് കളക്കര നടത്തി. ബുഷ്റ ടീച്ചർക്കുളള പ്രത്യേക ഉപഹാരം ഡോ: കെ എസ് ശമീർ നൽകി. എം കെ റഷീദ്, പ്രിൻസിപ്പാൾ ഡോ: അജിംസ് പി മുഹമ്മദ്, ശാരദ ടീച്ചർ, തഫ്സീറ ഗഫൂർ, ഡോ: എം വി ബുഷ്റ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ടി വി സുബൈർ നന്ദിയും പറഞ്ഞു. ശഹീർ മേഘ, അസ്മാബി, ശഹീർ ഈശ്വരമംഗലം തുടങ്ങിയവർ നേതൃത്വം നല്കി.