PCWF വാർത്തകൾ

പൊന്നാനി : റിലീഫ് 2025 ന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ഒരു ലക്ഷം രൂപയുടെ ധന സഹായം കൈമാറി. PCWF ഗ്ലോബൽ കമ്മിറ്റി അക്ബർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “സൗഹൃദ സംഗമം & സമൂഹ നോമ്പ് തുറ” വേദിയിൽ വെച്ച് ഒമാൻ നാഷണൽ കമ്മിറ്റി നേതാക്കളായ സാദിഖ്, സുബൈർ, ബാവാ, നിയാസ് എന്നിവർ മെഡികെയറിനുള്ള ചെക്ക് കൈമാറി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ്‌ ആറ്റുപുറം, PCWF ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് CS പൊന്നാനി, ജനറൽ സെക്രട്ടറി മുഹമ്മദ്‌ നവാസ്, വർക്കിംഗ് പ്രസിഡന്റ് കോയക്കുട്ടി മാസ്റ്റർ വൈ: പ്രസിഡന്റ്‌ അബ്ദുട്ടി പി എ, സി കെ മുഹമ്മദ്‌ ഹാജി, അബ്‌ദു റഹിമാൻ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

പൊന്നാനി : റിലീഫ് 2025 ന്റെ ഭാഗമായി പൊന്നാനി ഡയാലിസിസ് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപയുടെ ധന സഹായം കൈമാറി. PCWF ഗ്ലോബൽ കമ്മിറ്റി അക്ബർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച “സൗഹൃദ സംഗമം & സമൂഹ നോമ്പ് തുറ” വേദിയിൽ വെച്ച് യു എ ഇ സെൻട്രൽ കമ്മിറ്റി നേതാക്കളായ ആഷിഖ് സി, അബ്ദുറഹീം എന്നിവർ ഡയാലിസിസ് സെന്റർ മാനേജർ മുഹമ്മദ്‌ കുട്ടിക്ക് ചെക്ക് കൈമാറി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ്‌ ആറ്റുപുറം, PCWF ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ്‌ നവാസ്, വൈ: പ്രസിഡന്റ്‌ അബ്ദുട്ടി പി എ, സി കെ മുഹമ്മദ്‌ ഹാജി, ഒ സി സലാഹുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

തുടരുക...

പൊന്നാനി: മാനവ സൗഹൃദ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ, അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ അക്ബർ ഓഡിറ്റോറിയത്തിൽ വെച്ച് സൗഹൃദ സംഗമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. കേരള മദ്യ നിരോധന സമിതി പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മസ്റ്റർ, ലഹരി വിരുദ്ധ ബോധവല്‍ക്കരണം നൽകി മുഖ്യ പ്രഭാഷണം നടത്തി. സമന്വയം പൊന്നാനി കൺവീനർ അബ്ദുറഹ്മാൻ ഫാറൂഖി റമളാൻ സന്ദേശം നല്‍കി. മഖ്ദൂം സയ്യിദ് എം പി മുത്തുകോയ തങ്ങൾ, കണ്ടകുറുമ്പക്കാവ് ക്ഷേത്ര മേൽശാന്തി ശ്രീധരൻ രാജ, സി ഹരിദാസ്, ഒ സി സലാഹുദ്ധീൻ, രവി തേലത്ത്, സി പി മുഹമ്മദ് കുഞ്ഞി, സി കെ മുഹമ്മദ് ഹാജി, ഫർഹാൻ ബിയ്യം, പി കോയക്കുട്ടി മാസ്റ്റർ, ടി മുനീറ, അടാട്ട് വാസുദേവൻ മാസ്റ്റർ, പി എം അബ്ദുട്ടി, എസ് ലത ടിച്ചർ, ഖദീജ മുത്തേടത്ത്, എം സാദിഖ് തുടങ്ങിയവർ സംബന്ധിച്ചു. റിലീഫ് 2025 ന്റെ ഭാഗമായി, നഗരസഭക്ക് കീഴിൽ പ്രവർത്തിച്ച് വരുന്ന ഡയാലീസിസ് സെൻ്ററിന് യു എ ഇ കമ്മിറ്റിയുടെ രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വിദ്യാഭ്യാസ - ചികിത്സാ അപേക്ഷകൾക്കായി ഒരു ലക്ഷം രൂപ വിതരണം ചെയ്തു. പി വി എ കാദർ ഹാജി മെഡികെയർ ഉപകരണങ്ങൾ വാങ്ങുന്നതിന്നായി ഒമാൻ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തുടർന്ന് നടന്ന സമൂഹ നോമ്പ് തുറയിൽ സമൂഹത്തിന്റെ വിവിധ മേഖലയിലുളള ആയിരത്തി അഞ്ഞുറോളം ആളുകൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ്, സ്വാഗതവും, സംഘാടക സമിതി കൺവീനർ ഹനീഫ മാളിയേക്കൽ നന്ദിയും പറഞ്ഞു.

തുടരുക...

ഖത്തർ: സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഐക്യം ഊട്ടിയുറപ്പിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. അൽ വക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നാനൂറോളം പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു. PCWF ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളം 98.6 FM & QFM റേഡിയോ നെറ്റ്‌വർക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുൽ റഹ്മാൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. അഡ്വൈസറി അംഗം സലാം മാട്ടുമ്മൽ റമദാൻ സന്ദേശ പ്രഭാഷണം നിർവഹിച്ചു. Mr. ഷാനവാസ് പൊന്നാനി, Mr. ഹസ്നൈൻ, Dr.അനീഷ് ബാവ, RJ ജിബിൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അലികുട്ടി വി പി, ഷൈനി കബീർ എന്നിവർ ആശംസകൾ നേർന്നു, പരിപാടിക്ക് പുരുഷ, വനിതാ പ്രവർത്തക സമിതി അംഗങ്ങളായ ഷബീർ വി വി, മുഹമ്മദ് ശരീഫ്, ഹംസ, ബഷീർ ടി വി, അബ്ദുൽ ലത്തീഫ് വി വി, കുഞ്ഞിമൂസ, സെയ്താലി വി കെ, അസ്ഫർ, സലാം കല്ലിങ്ങൽ, മനോജ്‌, മുജീബ് വി പി, രാജൻ, ഹാഷിം കെ, ഷംസീർ, നസീഫ്, ഷൈനി കബീർ , ഷബ്‌ന ബാദുഷ, ഷെൽജി ബിജേഷ്, സഫിയ ഗഫൂർ, ഷാഹിന ഖലീൽ, സവിത മനോജ്, ഷബ്‌ന ഹാഷിം, നസീബ എന്നിവർ നേതൃത്വം നൽകി. ഖലീൽ റഹ്മാൻ സ്വാഗതവും ബാദുഷ നന്ദിയും പറഞ്ഞു.

തുടരുക...

ദുബായ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദുബായ് ഘടകം ഇഫ്താർ സംഗമം 2025 മാർച്ച്‌ 16 ഞായറാഴ്ച ദുബായ് നഹ്‌ദി മന്തി റെസ്റ്റോറന്റിൽ വെച്ചു സംഘടിപ്പിച്ചു. ദുബായ് ഘടകം പ്രസിഡന്റ് ഷബീർ ഈശ്വരമംഗലം അധ്യക്ഷത വഹിച്ച സംഗമം ഷാജി ഹനീഫ് ഉദ്ഘാടനം നിർവഹിച്ചു. PCWF ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി മുഖ്യപ്രഭാഷണം നിർവഹിച്ചു PCWF യു.എ. ഇ. സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, വനിതാ ഘടകം ഉപദേശക സമിതി ചെയർപേഴ്സൺ ബബിത ഷാജി, വനിതാ ഘടകം ജനറൽ സെക്രട്ടറി സമീറ നൂറുൽ അമീൻ, ദുബായ് പൊന്നാനി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഷാഫി മാറഞ്ചേരി, ഡോ:സലീൽ എന്നിവർ ആശംസകൾ നേർന്നു. ദുബായ് ഘടകം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ സ്വാഗതവും, ജോ: സെക്രട്ടറി ഷഹീർ ഈശ്വരമംഗലം നന്ദിയും രേഖപ്പെടുത്തി.

തുടരുക...

ജിദ്ദ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ജിദ്ദ ഘടകം ഇഫ്താർ സംഗമം മാർച്ച്‌ 14 ന് വുഡ്ലാൻ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു. ഇഫ്താർ സംഗമം സൗദി നാഷ്ണൽ കമ്മിറ്റി രക്ഷാധികാരി മാമദ് കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ത്രീധന രഹിത വിവാഹമടക്കം PCWF ചെയ്തു വരുന്ന ഒട്ടനവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നും നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഘടകം പ്രസിഡന്റ് ബഷീർ ഷാ അധ്യക്ഷത വഹിച്ചു. ജോ: സെക്രട്ടറി രതീഷ് പൊന്നാനി ആമുഖവും, സെക്രട്ടറി സദക്കത്ത് സ്വാഗതവും പറഞ്ഞു. പൊന്നാനി താലൂക്കിലെ വിവിധയിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത ഇഫ്താർ സംഗമം വൈസ് പ്രസിഡൻ്റ് റഫീഖ് പുതിയിരുത്തിയുടെ നന്ദിയോടു കൂടെ സമാപിച്ചു.

തുടരുക...

ദമ്മാം : പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമ്മാം ഘടകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം ദല്ല അൽ ഫർസാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ സൗദി അറേബ്യ ജനറൽ മാനേജർ അസ്ഹറുദ്ദീൻ ഖുറേഷി, സ്വാശ്രയ പൊന്നാനി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ: ഷാജി എടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു. PCWF ഗ്ലോബൽ കമ്മിറ്റി, നാഷണൽ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് തൊയ്യിബ് റമദാൻ സന്ദേശം നൽകി. ഫഹദ് ബിൻ ഖാലിദ് അവതാരകനായിരിന്നു. കിഡ്സ് ക്ലബ് കൺവീനർമാരായ മുഹ്സിന നഹാസ്, ഫസ്ന ആസിഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടത്തിയ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഖുർആൻ പാരായണ മത്സര ചീഫ് ജഡ്ജ് നൂറുദ്ധീൻ സഖാഫി സമ്മാനങ്ങൾ വിതരണം ചെയ്തു. ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയംകോടിന്റെ നേതൃതത്തിൽ ക്വിസ് മത്സരവും, അതിഥികൾക്കായി സ്കാൻ & വിൻ മത്സരവും സംഘടിപ്പിച്ചു. ഇരു മത്സരങ്ങളിലുമുള്ള വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ജനറൽ സെക്രട്ടറി അൻവർ സാദിഖ്, മെർമേഡ് കോൺട്രാക്റ്റിംഗ് കമ്പനി എം.ഡി ദിനകരൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താറിനുള്ള പലഹാരങ്ങളും മറ്റും തയ്യാറാക്കി. ദീപക് ചങ്ങരംകുളം, സാലിഹ് ഉസ്മാൻ, ഫൈസൽ ആർ വി, ഫാസിൽ.യു, ഹാരിസ് കെ വി, ആബിദ്, അർഷാദ് ഹമീദലി, അമീർ, സിറാജ് കെ വി, ആസിഫ് കെ, ആസിഫ് പി ടി, ബിലാൽ പെരുമ്പടപ്പ്, ബഷീർ, നൗഫൽ മാറഞ്ചേരി, സൈഫർ നൈതല്ലൂർ, ഷാജഹാൻ, അബു നൈതല്ലൂർ, ഉമ്മർ കൊളക്കാട്ട്, ഉമ്മർ ഖോബാർ, സാജിത ഫഹദ്, ആഷിന അമീർ, അർഷിന ഖലീൽ, ജസീന റിയാസ്, സാദിയ ഫാസിൽ, നഫീസ ഉമ്മർ, ജസീന ഷാജഹാൻ, അമീന വസീം, രമീന ആസിഫ്, റകീബ നൗഫൽ, മേഘ ദീപക് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ നഹാസ് ഇ.പി സ്വാഗതവും, വൈസ് ചെയർമാൻ ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.

തുടരുക...

PCWF അജ്‌മാൻ ഘടകം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.* അജ്‌മാൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്‌മാൻ ഘടകം ആഭിമുഖ്യത്തിൽ ഫുഡ്‌ എക്സ്പ്രസ്സ്‌ റെസ്റ്റോറന്റിൽ വെച്ച് മാർച്ച് 14 വെള്ളിയാഴ്ച്ച ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അജ്മാനിൽ താമസിക്കുന്ന പൊന്നാനി താലൂക്കിലെ പ്രവാസികളാൽ ശ്രദ്ധേയമായ ഇഫ്താർ സംഗമത്തിൽ അജ്‌മാൻ ഘടകം പ്രസിഡന്റ് ഹാഫിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. PCWF ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ.കെ എന്നിവർ ആശംസകൾ നേർന്നു. “റിലീഫ് 2025”ന്റെ ഉദ്ഘാടനം അമീർ റഹ്മാൻ നിർവഹിച്ചു. അജ്‌മാൻ ഘടകം ജനറൽ സെക്രട്ടറി മുഹമ്മദ്‌ പുതുപൊന്നാനി സ്വാഗതവും, ട്രഷറർ നൂറുൽ അമീൻ നന്ദിയും രേഖപ്പെടുത്തി.

തുടരുക...

അൽ ഐൻ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അൽ ഐൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുവൈത്താത്ത് ലുലു പേൾ അറീന ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. PCWF അൽ ഐൻ ഘടകം പ്രസിഡന്റ് ജിഷാർ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. അൽ ഐൻ ഘടകത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ഹൃസ്വ വിവരണം സെക്രട്ടറി മുനവ്വർ മാണിശ്ശേരി നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ മുഹമ്മദ്‌ അനീഷ്, ജനറൽ സെക്രട്ടറി ശിഹാബ് കെ. കെ, സെക്രട്ടറി ഷബീർ മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. വൈ : പ്രസിഡന്റ്‌ സലീം അലി സ്വാഗതവും സെക്രട്ടറി അർജീൽ നന്ദിയും പറഞ്ഞു

തുടരുക...

അബുദാബി : റമദാൻ വ്രതാനുഷ്ഠാനത്തിന്റെ നിറവവിൽ സ്നേഹ സാഹോദര്യത്തിന്റെ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്‌താർ സംഗമങ്ങളുടെ ഭാഗമായി അബുദാബി കമ്മിറ്റിയുടെ നേതൃത്വത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. അന്താരാഷ്ട്ര വനിതാ ദിനാചരണവും, ഒ കെ ഉമ്മർ നാലാം അനുസ്മരണവും ഇഫ്താർ സംഗത്തിന്റെ ഭാഗമായി നടന്നു. അബുദാബി ഘടകം വർക്കിംഗ് പ്രസിഡന്റ് കാട്ടിൽ മുഹമ്മദ് കുട്ടി മാറഞ്ചേരി അധ്യക്ഷത വഹിച്ചു, ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. സി എസ്‌ പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. PCWF ജി സി സി കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ യുഎഇ ഘടകം പ്രസിഡൻ്റ് മുഹമ്മദ് അനീഷിന് സ്നേഹോപഹാരം നൽകി. റിലീഫ് 2025 ന് റീഗൽ ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്ടർ ഷഫീഖ് തുടക്കം കുറിച്ചു. യു എ ഇ ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, സെക്രട്ടറി ഷബീർ മുഹമ്മദ്, അബുദാബി ഘടകം പ്രസിഡണ്ട് അഷ്‌കർ, ലുലു ഗ്രൂപ്പ് HR ഡയറക്ടർ അബ്ദുൽ റസാഖ് എന്നിവർ ആശംസകൾ നേർന്നു. കുടുംബങ്ങൾ ഉൾപ്പടെ എണ്ണൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ താലൂക്കിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ ആശംസിച്ചു. സെക്രട്ടറി ബഷീർ പാലക്കൽ സ്വാഗതവും ട്രഷറർ ഷഹീർ മുഹമ്മദ് നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഷാർജ ഘടകം ഇഫ്താർ സംഗമം അൽ സാഹിയ ബുക്ക് അതോറിറ്റി ഹാളിൽ വെച്ച് മാർച്ച് 7 വെള്ളിയാഴ്ച്ച സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി നസീർ ചുങ്കത്ത് സ്വാഗതം പറഞ്ഞു. ഷാർജ ഘടകം പ്രസിഡന്റ് അലിഹസ്സൻ അധ്യക്ഷത വഹിച്ചു. പൊന്നാനി താലൂക്കിലെ പ്രവാസികളായ പ്രമുഖ വ്യക്തിത്വങ്ങളാൽ ഇഫ്താർ സംഗമം ശ്രദ്ധേയമായി. PCWF ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാന്നി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി നസീർ ചങ്ങരംകുളം, തഖ്‌വ മെറ്റൽ കോട്ടിംഗ് MD സെയ്ത് മുഹമ്മദ് സാഹിബ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജനറൽ സെക്രട്ടറി ഷിഹാബ് കെ.കെ, പൊന്നാനി താലൂക്കിലെ ഇതര പ്രവാസി സംഘടനാ പ്രധാന ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ ഇഫ്താർ സ്നേഹ സംഗമത്തിൽ പങ്കാളികളായി. ഷാർജ ഘടകം ട്രഷറർ മുനവ്വർ അബ്ദുള്ളയുടെ നന്ദിപ്രകാശനത്തോടെ ഇഫ്താർ സംഗമത്തിന് സമാപനം കുറിച്ചു.

തുടരുക...

സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് നിറ സാന്നിധ്യമായ പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈറ്റ്‌ വനിതാ ഘടകം രൂപീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട പതിനൊന്നംഗ എക്സ്ക്യൂട്ടിവിൽ നിന്ന് പി. വി. റുഖിയ (ബീവി) പ്രസിഡന്റായും സർഗ സുനിലിനെ സെക്രട്ടറിയായും ഫെമിന മുക്കണ്ടത്തിനെ ട്രഷററായും അഡ്വൈസറി കമ്മിറ്റി തിരഞ്ഞെടുത്തു. മറ്റു അംഗങ്ങൾ. ഫെമിന അഷ്‌റഫ്‌ (വൈസ് പ്രസിഡന്റ്‌) ജംഷീറ മൂസ (ജോയിന്റ് സെക്രട്ടറി) ലിജിയ പ്രശാന്ത്, ഹസീന യുസുഫ്, റംസീന നവാസ്, നാജിത സലാഹുദ്ധീൻ, മസ്ബൂബ ഷംഷാദ്, DR: ഫാത്തിമ റിഷിൻ (എക്സ്ക്യൂട്ടിവ് അംഗങ്ങൾ) തുടങ്ങിയവരാണ് മൂന്ന് വർഷ ഭരണ സമിതി അംഗങ്ങളായി ത്തിരഞ്ഞെടുക്കപെട്ടവർ. പ്രഥമ എക്സ്ക്യൂട്ടിവ് യോഗം അഡ്വൈസറി ചെയർമാൻ യൂ. അഷ്‌റഫ്‌ ഉൽഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ പി. വി. റുഖിയ (ബീവി) അധ്യക്ഷത വഹിച്ചു. അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കവളങ്ങാട്, ടി. ടി. നാസർ, എം. വി.സുമേഷ്, കെ. നാസർ എന്നിവർ ഇലക്ഷൻ പ്രക്രിയ നിയന്ത്രിച്ചു. സെക്രട്ടറി സർഗ സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഫെമിന അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

തുടരുക...

റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ഘടകം റിയാദിലെ പൊതു സമൂഹത്തെ ഉൾപ്പെടുത്തി നടത്തിയ സമൂഹ നോമ്പ് തുറ പൊന്നാനിയുടെ പൈതൃകം ഉൾകൊള്ളുന്ന പരിപാടികള്‍ കൊണ്ടും മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായി. റിയാദിലെ പൊന്നാനിക്കാരുടെ ഒത്തൊരുമ വിളിച്ചോതിയ ഇഫ്താർ വിരുന്ന് എക്സിറ്റ് -18 ലെ അൽ മനഖ ഇസ്തിറായിൽ വെച്ചാണ് സംഘടിപ്പിച്ചത്. റിയാദിലെ വ്യത്യസ്ത സാംസ്കാരിക സമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ സംഘടനാ പ്രതിനിധികളും, മാധ്യമ - സോഷ്യൽ മീഡിയ പ്രവർത്തകരും ഉൾപ്പെടെ ഇഫ്താറിൽ 1300 ഓളം ആളുകൾ പങ്കെടുത്തു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടി PCWF മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ സലിം കളക്കര ഉൽഘടനം നിർവഹിച്ചു. മുഹമ്മദ്‌ ബഷീർ മിസ്ബാഹി കൽപകഞ്ചേരി റമദാൻ സന്ദേശം നൽകി.. PCWF റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രോഗ്രാമിന്റെ പ്രധാന പ്രായോജകരായ 50-50 കമ്പനി മേധാവി അബ്ദു റഹ്‌മാനുള്ള ഉപഹാരം ജനസേവനം ചെയർമാൻ MA ഖാദറും, U & I ടീമിനുള്ള ഉപഹാരം ജനസേവനം കൺവീനർ അബ്ദുറസാഖ് പുറങ്ങും നൽകി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും PCWF വണ്ടർ കിഡ്‍സ് ഭാരവാഹിയുമായ ഇസ സംറൂദിനുള്ള ഉപഹാരം ട്രഷറർ ഷമീർ മേഘ സമ്മാനിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി കബീർ കാടൻസ്, രക്ഷാധികാരി K T അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു. സുഹൈൽ മഖ്ദൂം സ്വാഗതവും, പ്രോഗ്രാം കൺവീനർ അൻവർ ഷാ നന്ദിയും പറഞ്ഞു. PCWF സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞ ക്യാമ്പയിന് "SAY NO to Drugs" കാൻവാസിൽ കൈയൊപ്പ് ചാർത്തി സ്പോർട്സ് വിങ് കണ്‍വീനര്‍മാരായ ആഷിഫ് മുഹമ്മദ്, മുക്താർ എന്നിവർ തുടക്കം കുറിച്ചു. പൊന്നാനിക്കാരുടെ സംഘാടക മികവ് പ്രകടമായ ഇഫ്താർ സംഗമത്തിന് PCWF നേതാക്കളായ ഫാജിസ് പി.വി, സംറൂദ്, സാഫിർ, മുജീബ് ചങ്ങരംകുളം, ലബീബ് മാറഞ്ചേരി, ആശിഫ് റസാഖ്, അൽത്താഫ് കളക്കര, ബാസില്‍, മുഫാഷിർ കുഴിമന, ബക്കർ കിളിയിൽ, ഷംസു പൊന്നാനി, ഉസ്മാന്‍ എടപ്പാൾ, ജാഫർ, അലി, അജ്മൽ, അഷ്‌കർ, റസാഖ്, അർജീഷ്, അൻവർ, അനസ് വനിതാ വിംഗ് നേതാക്കളായ സമീറ ഷമീർ, റഷ സുഹൈൽ, ഷിഫാലിൻ സംറൂദ്, റഷ റസാഖ്, അസ്മ ഖാദർ, ഷഫ്‌ന മുഫാഷിർ, സാബിറ ലബീബ്, നജ്മുനിസ, മുഹ്സിന ഷംസീർ, ഷഫീറ ആശിഫ്, സൽമ ഷഫീക്ക്, സഫൂറത്തു നസ്രിൻ, ഷബാന ആഷിഫ്, തെസ്നി ഉസ്മാൻ എന്നിവർ നേതൃത്വം നൽകി..

തുടരുക...

അബുദാബി : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അബുദാബിയിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ അന്താരാഷ്ട്ര വനിതാ ദിനാചരണ വേദി കൂടിയായി. സീനിയർ വനിതകളായ കോടമ്പിയകത്ത് റംല, കൊല്ലാനകത്ത് സഫിയ, ഷാജിത സിറാജ് എന്നിവരെ വനിതാവിഭാഗം പ്രധാന ഭാരവാഹികളായ, ഫായിസാ ഷബീർ, ശൈഹ ഷബീർ, റംഷിദ സുനീർ എന്നിവർ പൊന്നാട അണിയിച്ചു ആദരിച്ചു. ഭാരവാഹികളായ മൃദുല മുരളി, ഷബ്‌ന ഷഹീർ, റംഷി സുനീർ ,ശബ്‌റി ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു.

തുടരുക...

ഒമാൻ : പൊന്നനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ *ഇഫ്താർ സംഗമം 2025* സംഘടിപ്പിച്ചു. ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം പൊന്നാനി താലൂക്ക് നിവാസികൾ പങ്കെടുത്തു. സംഗമത്തിന് മുന്നോടിയായി നടന്ന സംയുക്ത എക്സിക്യൂട്ടീവ് യോഗം ഉപദേശക സമിതി ചെയർമാൻ പി വി ജലീൽ ഉൽഘാടനം ചെയ്തു. വിശുദ്ധ റംസാനിലൂടെയുള്ള ഇത്തരം സംഗമങ്ങൾ സൗഹൃദങ്ങളും, ബന്ധങ്ങളും ദൃഢമാക്കുവാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങ് ആകുവാനും എല്ലാവർക്കും സാധിക്കട്ടെയെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷൻ ആയിരുന്നു. പി വി സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ വി റംഷാദ്, ഓ ഓ സിറാജ്, ജംഷീദ്, താജുദ്ദീൻ റഹിം, മുസന്ന രതീഷ്, സുഭാഷ്, ഷമീമ സുബൈർ, ലിസി ഗഫൂർ, സൽമ നസീർ, ഇസ്മായിൽ, റിഷാദ്, ജസീർ, റഹ്മത്തുള്ള, ബദറു, സമീർ മത്രാ, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ തുടങ്ങിയവർ നേതൃത്വം നൽകി. സമീർ സിദ്ദീഖ് സ്വാഗതവും, നൗഷാദ് എം പറഞ്ഞു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350