പൊന്നാനി : താലൂക്കിലെ നിരവധി കിഡ്നി രോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഡയാലീസിസ് & റിസർച്ച് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വക വീണ്ടും സഹായ ഹസ്തം . പി സി ഡബ്ല്യു എഫ് ഒമാൻ ഘടകം സമാഹരിച്ച രണ്ടരലക്ഷം രൂപയാണ് കൈമാറിയത്.പി നന്ദകുമാർ എം എല്‍ എ തുക ഏറ്റുവാങ്ങി. പി കോയക്കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം യു.എ.ഇ കമ്മിറ്റി സമാഹരിച്ച അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ; സി വി മുഹമ്മദ് നവാസ്, ഇ പി രാജീവ്, ടി മുനീറ, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എ , അഷ്റഫ് നൈതല്ലൂർ, ടി വി സുബൈർ, അസ്മാബി പി എ, റംല കെ പി, മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) ഗഫൂർ അൽ ഷാമ , പി ടി ശഹീർ മേഘ , ഒമാൻ പ്രതിനിധികളായ; സൈനുദ്ധീൻ (സലാല) ഗഫൂർ ഒമേഗ, രാവുണ്ണി, നൗഷാദ് (മസ്കറ്റ്) ജഷീർ (ബാത്തിന) തുടങ്ങിയവർ സംബന്ധിച്ചു. ഡയാലീസിസ് സെന്റർ മാനേജ്മന്റ് അംഗങ്ങളായ അഡ്വ: പി കെ ഖലീമുദ്ധീൻ, മുഹമ്മദ് ഖാസിം കോയ എന്നിവർ സന്നിഹിതരായിരുന്നു. കോർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും, റിൻസിലാൽ നന്ദിയും പറഞ്ഞു.
തുടരുക...പൊന്നാനി : താലൂക്കിലെ നിരവധി കിഡ്നി രോഗികളുടെ ആശ്വാസ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിൽ പ്രവര്‍ത്തിക്കുന്ന ഡയാലീസിസ് & റിസർച്ച് സെന്ററിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വക വീണ്ടും സഹായ ഹസ്തം . പി സി ഡബ്ല്യു എഫ് ഒമാൻ ഘടകം സമാഹരിച്ച രണ്ടരലക്ഷം രൂപയാണ് കൈമാറിയത്.പി നന്ദകുമാർ എം എല്‍ എ തുക ഏറ്റുവാങ്ങി. പി കോയക്കുട്ടി മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം യു.എ.ഇ കമ്മിറ്റി സമാഹരിച്ച അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ; സി വി മുഹമ്മദ് നവാസ്, ഇ പി രാജീവ്, ടി മുനീറ, രാജൻ തലക്കാട്ട്, അബ്ദുട്ടി പി എ , അഷ്റഫ് നൈതല്ലൂർ, ടി വി സുബൈർ, അസ്മാബി പി എ, റംല കെ പി, മുഹമ്മദ് അനീഷ്, ശിഹാബുദ്ധീൻ കെ കെ (യു.എ.ഇ) ഗഫൂർ അൽ ഷാമ , പി ടി ശഹീർ മേഘ , ഒമാൻ പ്രതിനിധികളായ; സൈനുദ്ധീൻ (സലാല) ഗഫൂർ ഒമേഗ, രാവുണ്ണി, നൗഷാദ് (മസ്കറ്റ്) ജഷീർ (ബാത്തിന) തുടങ്ങിയവർ സംബന്ധിച്ചു. ഡയാലീസിസ് സെന്റർ മാനേജ്മന്റ് അംഗങ്ങളായ അഡ്വ: പി കെ ഖലീമുദ്ധീൻ, മുഹമ്മദ് ഖാസിം കോയ എന്നിവർ സന്നിഹിതരായിരുന്നു. കോർഡിനേറ്റർ മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും, റിൻസിലാൽ നന്ദിയും പറഞ്ഞു.