PCWF വാർത്തകൾ

റിയാദ്: സൗദി - റിയാദ് ഘടകം രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ ജനറൽ ബോഡി മീറ്റിംഗ് എക്സിറ്റ് 18 ലുള്ള സഫ്‌വാ ഇസ്തിറായിൽ വെച്ച് വിപുലമായിരീതിയിൽ സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, വിടപറഞ്ഞ സഹോദരങ്ങൾക്ക് വേണ്ടി മൗനപ്രാർത്ഥന നടത്തിയുമാണ് യോഗം ആരംഭിച്ചത്. മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവർത്തകനുമായ സലിം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു പി സി ഡബ്ല്യു എഫിൻറ സാമൂഹ്യ സേവനങ്ങളെ സംബന്ധിച്ചും റിയാദിലെ പൊന്നാനി താലൂക് നിവാസികൾക്കിടയിൽ സംഘടന കുറഞ്ഞ കാലത്തിനിടയിൽ നേടിയ സ്വീകാര്യതയെ പറ്റിയും അദ്ദേഹം വിശദീകരിച്ചു. പ്രശസ്ത ബിസ്സിനെസ്സ് കോച്ചും, ട്രെയ്നറുമായ ഫസൽ റഹ്‌മാൻ , മുഖ്യാതിഥിതിയായിരുന്നു. ഓരോ വ്യക്തികളും അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്തിന്റെ പ്രസക്തിയെ കുറിച്ച് അദ്ധേഹം വിശദമായി സംസാരിച്ചു. പ്രസിഡന്റ് അൻസാർ നൈതല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖം പറഞ്ഞു. റിയാദിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്യൂലൻസറും, പി സി ഡബ്ല്യു എഫ് വനിതാ പ്രവർത്തകസമിതി അംഗവുമായ സാബിറ ലബീബ് സംഘടനയെ പരിചയപ്പെടുത്തി. ഫസലു കൊട്ടിലുങ്ങലിന്റെ “കാലിക പ്രസക്തമായ അഭിനിവേഷം” എന്ന കവിതയോടെ തുടങ്ങിയ സാംസ്കാരിക സദസ്സിൽ വനിതാ ഘടകം പ്രസിഡന്റ് സമീറ ഷമീർ സ്വാഗതവും ,സെക്രട്ടറി ഫാജിസ് പി നന്ദിയും പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സുഹൈൽ മഖ്ദൂമും , സാമ്പത്തിക റിപ്പോർട്ട് ഷമീർ മേഘയും ,ജനസേവന വിഭാഗം റിപ്പോർട്ട് അബ്ദുൽ റസാഖ് പുറങ്ങും അവതരിപ്പിച്ചു. ജനസേവന വിഭാഗം അംഗങ്ങൾക്കു വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന “സാന്ത്വനം” പദ്ധതി എം എ ഖാദർ അവതരിപ്പിച്ചു, പദ്ധതിയുടെ ലോഗോ പ്രകാശനം കബീർ കാടൻസ് അഷ്‌കർ വി ക്ക് നൽകി നിർവ്വഹിച്ചു. രക്ഷാധികാരികളായ; ഷംസു പൊന്നാനി , കെ ടി അബൂബക്കർ, ബക്കർ കിളിയിൽ, ഐ ടി ചെയർമാൻ സംറൂദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അംഗങ്ങളുടെ നോർക്ക പ്രവാസിക്ഷേമ രെജിസ്ട്രേഷനു ആഷിഫ് മുഹമ്മദ് , ഫസ്‌ലു കൊട്ടിലുങ്ങൽ എന്നിവർ നേതൃത്വം നൽകി. അഥിതികൾക്കുള്ള മൊമെന്റോ വിതരണം മീഡിയ ചെയർമാൻ മുജീബ് ചങ്ങരംകുളം , അൽത്താഫ് കളക്കര ,ആഷിഫ് മുഹമ്മദ് എന്നിവർ ചേർന്ന് നൽകി. പങ്കെടുത്തവർക്കെല്ലാം വനിതാ ഘടകം ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധതരം നാടൻ പലഹാരങ്ങൾ വിതരണം ചെയ്തു . വിവിധ കലാ കായിക പരിപാടികൾക്ക് അൻവർ ഷാ, മുഫാഷിർ , രമേശ്‌, എന്നിവർ നേതൃത്വം നൽകി.

തുടരുക...

സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് അംഗത്വ വിതരണത്തിലേക്കും, സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനത്തിലേക്കും നിങ്ങളെ ക്ഷണിക്കുന്നു.... തൊഴിലന്വേഷകരെ തൊഴിൽ ദാദാക്കളാക്കുക എന്ന ലക്ഷ്യത്തിൽ ഉപജീവനത്തിൻറയും അതി ജീവനത്തിൻറയും വഴിയിൽ തൊഴിൽ തേടി അലയുന്നവർക്ക് സമാശ്വാസം നൽകുന്ന പദ്ധതിയായാണ് സ്വാശ്രയ തൊഴിൽ സംരംഭം. അധ്വാന ശീലം വളർത്തി സ്വന്തം കാലിൽ നിൽക്കാൻ സമൂഹത്തെ പ്രാപ്തരാക്കുക എന്ന മഹത്തായ ലഷ്യമാണ് ഇതിന് പിന്നിലുള്ളത്. പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിന് ആവശ്യമായ തൊഴിലുകളിൽ പ്രാവീണ്യം നൽകി വരുന്ന പദ്ധതിയാണിത്. സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ തവനൂർ പഞ്ചായത്തിലെ മാത്തൂരിൽ പുതുതായി ആരംഭിക്കുന്ന തയ്യൽ പരിശീലന കേന്ദ്രത്തിൻറ ഉദ്ഘാടനവും, PCWF അംഗത്വ വിതരണ കാംപയിൻ പഞ്ചായത്ത് തല ഉദ്ഘാടനവും 2024 സെപ്തംബർ 27 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് മാത്തൂർ മദ്രസ്സക്ക് മുൻവശമുളള കെട്ടിടത്തിൽ വെച്ച് നടക്കുകയാണ്.... ഏവരെയും മഹത്തായ ചടങ്ങിലേക്ക് സവിനയം ക്ഷണിക്കുന്നു.....സ്വാഗതം ചെയ്യുന്നു. തയ്യൽ പരിശീലനത്തിന് ചേരാൻ താത്പര്യമുളളവർ 91 98461 26332,91 96059 30441 ഈ നമ്പറിൽ ബന്ധപ്പെട്ട് രെജിസ്റ്റർ ചെയ്യേണ്ടതാണ്. 1/10/2024 മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ് PCWF തവനൂർ പഞ്ചായത്ത് കമ്മിറ്റി

തുടരുക...

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ റിയാദ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ 94 മത് ദേശിയദിനാഘോഷം സംഘടിപ്പിച്ചു. ഒലയ പാർക്കിൽ നടന്ന ചടങ്ങിൽ കുട്ടികളും വനിതകളും ഉൾപ്പെടെയുളളവർ ദേശിയദിന പരേഡ് നടത്തി. വനിതാ ഘടകം പ്രസിഡന്റ് സമീറ ഷമീർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ ടി അബൂബക്കർ കേക്ക് മുറിച്ചു ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യ രക്ഷാധികാരി സലിം കളക്കര , എം എ ഖാദർ എന്നിവർ ദേശീയദിന സന്ദേശം നൽകി. ജനറൽ കമ്മിറ്റി ഭാരവാഹികളായ അൻസാർ നൈതല്ലൂർ , കബീർ കാടൻസ് ,ഷമീർ മേഘ,അസ്‌ലം കളക്കര, സുഹൈൽ മഖ്ദൂം, ഫാജിസ് , മുജീബ് ചങ്ങരംകുളം ,സംറൂദ് ,അൽത്താഫ് ,ആഷിഫ് മുഹമ്മദ് , സാബിറ ലബീബ്, അലി പി, ലബീബ് മാറഞ്ചേരി, ഹകീം പുഴമ്പ്രം എന്നിവർ സംബന്ധിച്ചു. വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി റസ സുഹൈൽ സ്വാഗതവും, ലംഹ ലബീബ് നന്ദിയും പറഞ്ഞു.

തുടരുക...

ദമാം : സഊദി അറേബ്യയുടെ തൊണ്ണൂറ്റി നാലാമത് ദേശീയ ദിനാഘോഷവും, പൊന്നോണം പൊന്നാനി എന്ന പേരിൽ ഓണാഘോഷവും വിവിധ പരിപാടികളോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കമ്മിറ്റി സംഘടിപ്പിച്ചു. ഖത്തീഫ് അൽ യൂസഫ് റിസോർട്ടിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള പൊന്നാനി താലൂക്ക് നിവാസികൾ ഒത്ത് കൂടി ദേശീയ ദിനപരേഡും, നാഷണൽ ഡേ ഡാൻസ് പെർഫോമൻസും, ഓണ സദ്യയും, ഓണക്കളികളും, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്തമായ കലാ പരിപാടികളാലും ചടങ്ങ് ധന്യമാക്കി. ബ്രദേഴ്സ് ഗൾഫ് ഗേറ്റ് എം.ഡി ഷാജഹാൻ കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ ദേശീയ ദിന സന്ദേശം നൽകി. പ്രോഗ്രാം കൺവീനർ ഇഖ്ബാൽ വെളിയങ്കോടിന്റെ നേതൃത്വത്തിൽ വിവിധ സമിതികൾ പരിപാടികൾ നിയന്ത്രിച്ചു. വിവിധ ഗെയിമുകൾക്ക് അമീർ, ആസിഫ് പി ടി, ഫിറോസ്, അജ്മൽ, ജസീം എന്നിവർ നേതൃത്വം നൽകി കുട്ടികളുടെ വിവിധ കലാ പരിപാടികൾക്ക് ആഷിന അമീർ, സാജിത ഫഹദ്, ജസീന റിയാസ് , അർഷിന ഖലീൽ, മേഘ ദീപക്, സാദിയ ഫാസിൽ, സുബീന സിറാജ്, ഫസീദ ഫിറോസ്, മുഹ്സിന നഹാസ്, രമീന ആസിഫ്, നഫീസ ഉമ്മർ, ജസീന ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി ഫാത്തിമ ഉമ്മർ, ഫഹദ് ബിൻ ഖാലിദ് എന്നിവർ അവതാരകരായിരുന്നു. നാട്ടിൽ നിന്ന് സന്ദര്‍ശത്തിന് വന്ന എക്സിക്യൂട്ടീവ് മെമ്പർ ദീപകിന്റെ രക്ഷിതാക്കളായ നന്നമുക്കിലെ പഴയകാല പ്രവാസി കുമാരൻ, ഗീത ടീച്ചർ (റിട്ട: എച്ച്. എം, ജി.എസ് എ.ൽ.പി നന്നമുക്ക് ) അവരുടെ ഓണക്കാല ഓർമ്മകൾ പങ്കു വെച്ചു. ഹാരിസ് , ആബിദ് എന്നിവർ വളണ്ടിയർ വിഭാഗത്തിന് നേതൃത്വം നൽകി. സദ്യ, ഡിന്നർ എന്നിവ ഷാജഹാന്റെ നേതൃത്വത്തിൽ സെയ്ഫർ, സമീർ മുല്ലപ്പള്ളി, അജ്മൽ, ഷഫീക്, അബൂബക്കർ ഷാഫി, രജീഷ് തുടങ്ങിയവർ വിതരണം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദീപക് ചങ്ങരംകുളം, ഉമ്മർ കെവി, നഹാസ്, മുഹമ്മദ് അസ്‌ലം തൊടുപുഴ തുടങ്ങിയവർ ആശംസകൾ നേർന്നു ഷമീർ എൻ പി, ഖലീൽ റഹ്മാൻ, കൃഷ്ണജ, അബ്ദുൽ ജബ്ബാർ, ഹംസക്കോയ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ജോ: കൺവീനർ ഫൈസൽ ആർ വി യുടെ നന്ദിയോടെ പരിപാടികൾക്ക് സമാപ്തി കുറിച്ചു

തുടരുക...

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകവും, സലാലയിലെ ആരോഗ്യ രംഗത്ത് പ്രശസ്തരായ അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു. PCWF അംഗങ്ങൾക്കും, അവരുടെ കുടുംബങ്ങൾക്കും ജനറൽ, ഡെന്റൽ, മെഡിക്കൽ ലാബ്, ഒപ്റ്റിക്കൽസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും, ആരോഗ്യ പരിശോധനകളും പ്രിവിലേജ് കാർഡിന്റെ കീഴിൽ ലഭ്യമാകുന്നതാണ് ധാരണാപത്രം. PCWF സലാല ഘടകം വൈസ് പ്രസിഡന്റ് അരുൺ കുമാർ, അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ് മാനേജിംഗ് ഡയറക്ടർ ഡോ. നിഷ്താറിൽ നിന്ന് ധാരണാപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം. സാദിഖ്, സെക്രട്ടറി റാസ് പാലക്കൽ, ട്രഷറർ ഫിറോസ് അലി, അൽ സാഹിർ മെഡിക്കൽ ഗ്രൂപ്പ് മാനേജർ ഫാസിൽ വി സലാം, മെഡിക്കൽ ഡയറക്ടർ ഡോ. ഷെമീർ ആലത്ത്, ജയ്സൽ എടപ്പാൾ, ശിഹാബ് മാറഞ്ചേരി എന്നിവരും പങ്കെടുത്തു.

തുടരുക...

പൊന്നാനി: താലൂക്കിലെ മികച്ച സാമൂഹ്യ സേവകന് പരേതനായ എ കെ മുസ്തഫ യുടെ പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നൽകി വരുന്ന സാമൂഹ്യ സേവന പുരസ്കാരത്തിന് നാമ നിർദ്ദേശം സ്വീകരിക്കുന്നു. PCWF കേന്ദ്ര കമ്മിറ്റി ട്രഷററും, പ്രവാസി ബിസിനസ്സുകാരനുമായിരുന്ന എ കെ മുസ്തഫ സാമൂഹ്യ സേവന മേഖലയിൽ നിസ്തുലമായ സേവനം ചെയ്തുവന്നിരുന്നയാളാണ്. 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന PCWF പതിനേഴാം വാർഷിക സമ്മേളന- പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമ വേദിയിൽ വെച്ച് തെരഞ്ഞെടുത്ത പ്രതിഭയ്ക്ക് 10001രൂപ ക്യാഷ് അവാർഡ്, പ്രശസ്തി പത്രം, പുരസ്ക്കാരം എന്നിവ വിതരണം ചെയ്യുന്നതായിരിക്കും...! സേവന പ്രവര്‍ത്തനങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ഡാറ്റ പൊന്നാനി ചന്തപ്പടിയിലെ PCWF കേന്ദ്ര കമ്മിറ്റി ഓഫിസിലെത്തിക്കുക. അവസാന തിയ്യതി: 31/10/2024 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജാസ്മിൻ എ.പി, കോ ഓർഡിനേറ്റർ പുരസ്കാര സമിതി +91 98954 39726

തുടരുക...

ദമാം : പ്രവർത്തന മികവിൻറ നിറവിൽ പൊന്നാനികൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി ദമാം ഘടകം അർദ്ധ വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. റോസ് ഗാർഡൻ റെസ്റ്റോറന്റിൽ നടന്ന ചടങ്ങ് മുഖ്യ രക്ഷാധികാരിയും ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയുമായ എൻ പി അഷറഫ് നൈതലൂർ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദിക്ക് മുഖ്യ പ്രഭാഷണം നടത്തി. ദമാമിലെ പൊന്നാനി താലൂക്ക് നിവാസികളിൽ പി സി ഡബ്ല്യൂ എഫ് ചെലുത്തിയ സ്വാധീനവും, കമ്മിറ്റിയുടെ പ്രവർത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. പ്രസിഡന്റ് ഷമീർ എൻ പി അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന അംഗത്വം എടുത്തവർക്കായി വ്യക്തിത്വ വികസനത്തിനു വേണ്ടി പി.സി.ഡബ്ല്യൂ.എഫ് ലീഡർഷിപ്പ് അക്കാദമി (PLA) യുടെ കീഴിൽ ആരംഭിക്കുന്ന പദ്ധതിയെ സംബന്ധിച്ച് സിജി റിസോഴ്സ് പേർസൺ കൂടിയായ ദമ്മാം കമ്മിറ്റി ഉപാധ്യക്ഷൻ ഇഖ്ബാൽ വെളിയങ്കോട് വിശദീകരിച്ചു. സ്വാശ്രയ പൊന്നാനി കമ്പനി പ്രോജക്ട് ഡയറക്ടറും ദമ്മാം കമ്മിറ്റി ട്രഷർ കൂടിയായ ഫഹദ് ബിൻ ഖാലിദ് അവതരിപ്പിച്ചു. ദീപക് ചങ്ങരംകുളം, അബൂബക്കർ ഷാഫി നൈതലൂർ, ബിലാൽ പെരുമ്പടപ്പ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു. അൽ ഹസ്സ മേഖലയിൽ ഏരിയ കമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടി ജനസേവനം ചെയർമാനും, അൽ ഹസ്സ മേഖല ഇൻചാർജുമായ മുജീബ് റഹ്മാനെ ചുമതലപ്പെടുത്തി. സ്വാശ്രയ ഷെയർ ഹോൾഡറും, ദീമ ടിഷ്യുസ് മാനേജിങ് ഡയറക്ടറുമായ ഷാഫി, രക്ഷാധികാരി അബ്ദുൽ ജബ്ബാർ എന്നിവർ ആശംസ നേർന്നു. ഭാവി പ്രവർത്തനങ്ങൾ ചർച്ച ചർച്ച ചെയ്ത് പദ്ധതികൾ ആവിഷ്കരിച്ചു. ജുബൈൽ സബ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് അയിലക്കാട്, വിവിധ സമിതി അംഗങ്ങളായ സമീർ കൊല്ലൻപടി, സിറാജ്, ഷാജഹാൻ, ഹംസ കോയ, സൈഫർ, വനിതാ വിഭാഗം പ്രതിനിധി ആശ്ന അമീർ എന്നിവർ സംസാരിച്ചു. അംഗത്വ കാംപയിന്റെ ഭാഗമായി പുതിയ മെമ്പർഷിപ്പ് വിതരണം ചെയ്തു. ജുബൈൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ആർ വി യുടെ നന്ദിയോടെ യോഗം പിരിഞ്ഞു . സംഗീത വിരുന്നും , പങ്കെടുത്തവർക്കെല്ലാം ഭക്ഷണവും ഉണ്ടായിരുന്നു.

തുടരുക...

പൊന്നാനി: സ്ത്രീധന വിമുക്ത പൊന്നാനി താലൂക്ക് എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ഥാപിത കാലം മുതൽ നടത്തി വരുന്ന സ്ത്രീധന വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സ്ത്രീധന രഹിത വിവാഹ സംഗമം, സംഘടനയുടെ പതിനേഴാം വാർഷികത്തോടനുബന്ധിച്ച് 2025 ജനുവരി 4,5(ശനി,ഞായർ) തിയ്യതികളിലായി മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രക്ഷിതാക്കൾ, തങ്ങളുടെ പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സോഷ്യൽ മീഡിയയിലും സമൂഹ മധ്യത്തിലും തെരുവിലിറങ്ങിയും യാചിക്കുന്നത് ഇല്ലാതെയാക്കാൻ PCWF ഉദ്ദേശിക്കുന്നു. സ്നേഹത്തിന് സ്ത്രീധനമെന്ന വിലയിടുമ്പോൾ തകർന്ന് പോകുന്നത് നിരവധി യുവതികളുടെ ജീവിതമാണ് എന്ന യാഥാര്‍ത്ഥ്യം ഉൾക്കൊണ്ട് താലൂക്കിലെ മുഴുവൻ ജനങ്ങളും ഈ പോരാട്ടത്തിൽ പങ്കാളികളാകുക..... കേവലമായ സമൂഹ വിവാഹത്തിനപ്പുറത്ത് താലൂക്കിലെ ഒമ്പത് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ത്രീധനത്തിനെതിരെ ശക്തമായ ബോധവത്കരണത്തിലൂടെ യുവാക്കളിൽ സ്ത്രീധന വിരുദ്ധ മനോഭാവം വളർത്താനും നിലനിറുത്താനും സംഘടന ആഗ്രഹിക്കുന്നു. ഉപാധികളില്ലാതെ സ്ത്രീധനരഹിത വിവാഹത്തിന് തയ്യാറാകുന്ന യുവാക്കൾക്ക് സ്വദേശത്തോ , വിദേശത്തോ വിദ്യാഭ്യാസ നിലവാരമനുസരിച്ച് ജോലി ഉൾപ്പെടെയുളള ഉപജീവന മാർഗ്ഗം ഒരുക്കി കൊടുക്കാനുള്ള സംവിധാനവും സംഘടന ഒരുക്കിയിട്ടുണ്ട്. സ്ത്രീധന രഹിത വിവാഹത്തിന് താത്പര്യമുളളവർ 2024 ഒക്ടോബർ 31 നകം അപേക്ഷകൾ പൊന്നാനി ചന്തപ്പടി PCWF കേന്ദ്ര കമ്മിറ്റി ഓഫിസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിവാഹ സമിതി ഉപാധ്യക്ഷൻ മുജീബ് കിസ്മത്തുമായി താഴെ കൊടുക്കുന്ന നമ്പറിൽ ബന്ധപ്പെടുക +91 96055 43742. നമ്മുടെ ലക്ഷ്യം: സ്ത്രീധന വിമുക്ത പൊന്നാനി

തുടരുക...

എടപ്പാൾ : അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷവും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ നിറഞ്ഞുനില്‍ക്കുന്ന പി എ അഹമ്മദ് മാസ്റ്റർ ചെറവല്ലൂർ , എം.പി.അംബികാകുമാരി ടീച്ചർ ആലംങ്കോട്, കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ ചേകനൂർ എന്നിവരെ ആദരിച്ചും, പൊന്നാനി തീരദേശത്ത് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് മുൻപന്തിയിലുണ്ടായിരുന്ന കെ കെ അസൈനാർ മാസ്റ്ററെ അനുസ്മരിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി അധ്യാപക ദിനം ആചരിച്ചു. ശുകപുരം മദർ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങ് കാലിക്കറ്റ് സര്‍വ്വകലാശാല ഭാഷ , സാഹിത്യ ഫാക്കൽറ്റി ഡീൻ ഡോ: എ ബി മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് അവാര്‍ഡ് വിതരണം നടത്തി. വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ: വി കെ ബേബി അധ്യക്ഷത വഹിച്ചു. ഡോ : എൻ.കെ ബാബു ഇബ്രാഹിം അധ്യാപക ദിന സന്ദേശവും, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി. ഉന്നത വിദ്യാഭ്യാസം നേടിയ പി സി ഡബ്ല്യു എഫ് അംഗങ്ങളുടെ മക്കളായ; ഡോ: ലാമിയ അഞ്ചൂം, ഡോ: പാർവ്വതി വിജയൻ, ശാസ്ത്ര പ്രതിഭ കെ ഹംന ഫർസീൻ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, മെമ്പർ സുഹൈല അഫീഫ്, അടാട്ട് വാസുദേവൻ,റഷീദ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. പി കോയക്കുട്ടി മാസ്റ്റർ , സി വി മുഹമ്മദ് നവാസ് , മോഹനൻ പാക്കത്ത്, ബീക്കുട്ടി ടീച്ചർ ശാരദ ടീച്ചർ , ടി മുനീറ എസ് ലത ടീച്ചർ , മുരളി മേലെപ്പാട്ട് എൻ ഖലീൽ റഹ്മാൻ , ഹിഫ്സു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

ദുബൈ : പൊന്നോത്സവ് 2024 ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ഫോസിൽ ഹോൾഡിങ്ങ് ഗ്രൂപ്പ്‌ ചെയർമാൻ ഡോ: അബ്ദുൽ സലാം നിർവഹിച്ചു. യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ സെൻട്രൽ കമ്മിറ്റി 2024 ഡിസംബർ 1 ന് ഷാർജ സഫാരി മാളിലാണ് പൊന്നോത്സവ് സീസൺ 7 നടത്തുന്നത്. പ്രമുഖ ഗസൽ ഗായകരായ റാസ ബീഗം ബാൻഡ് നയിക്കുന്ന ഗസൽ സന്ധ്യയും, മറ്റു കലാ പരിപാടികളും സല്യൂട്ട് യു എ ഇ പൊന്നോത്സവ്'2024 സീസൺ 7 എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. പ്രകാശന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജന: സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ, സംഘാടക സമിതി ചെയർമാൻ അലി ഹസ്സൻ, ജന: കൺവീനർ നസീർ ചുങ്കത്ത്, ഭാരവാഹികളായ സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ഹബീബ് റഹ്മാൻ, അഷ്‌റഫ്‌ സി വി തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

മാറഞ്ചേരി : താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ വെച്ച് സംഘടിപ്പിക്കുന്ന 17-ാം വാർഷിക സമ്മേളന - 11-ാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൻറ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ലോഗോ പ്രകാശനവും നിർവ്വഹിച്ചു. പഞ്ചായത്ത് തല അംഗത്വ വിതരണോദ്ഘാടനം കാലടി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ബൽക്കീസ് കൊരണപ്പറ്റ നിർവഹിച്ചു. പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഏട്ടൻ ശുകപുരം, ടി മുനീറ , അബ്ദുല്ലതീഫ് കളക്കര, എസ് ലത ടീച്ചർ ,ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ് , എൻ ഖലീൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർമാരായ അഡ്വ: കെ എ ബക്കർ, നിഷാദ് പുറങ്ങ്, മെഹറലി എന്നിവർ സംബന്ധിച്ചു. ഇ ഹൈദരലി മാസ്റ്റർ സ്വാഗതവും രാജൻ തലക്കാട്ട് നന്ദിയും പറഞ്ഞു .

തുടരുക...

മനാമ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓണോത്സവം 2024 സെപ്റ്റംബർ 27 ന് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. “വന്നോണം, തിന്നോണം, പൊന്നോണം, കളറാക്കിക്കോണം” എന്ന പൊന്നോണ മഹോത്സവത്തിൽ വിഭവ സമൃദ്ധമായ ഓണസദ്യ, പൂക്കള മത്സരം, ഉറിയടി, വടംവലി, ഓണപ്പാട്ട്, തിരുവാതിര, നാടൻപാട്ട്, കുട്ടികളുടെ പുലിക്കളി, വഴുമര കയറ്റം, വിവിധ മത്സര ഇനങ്ങൾ, എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു, PCWF ബഹ്‌റൈൻ സനാബിസ് ഏരിയ ഹൌസിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ബാലൻ കണ്ടനകം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശിഹാബ് വെളിയങ്കോടിന് ഓണോത്സവം പോസ്റ്റർ നൽകി പ്രകാശനം ചെയ്തു. ഹസൻ വിഎം മുഹമ്മദ്(കൺവീനർ), സദാനന്ദൻ കണ്ണത്ത്(കോർഡിനേറ്റർ), പി ടി അബ്ദുറഹ്മാൻ(ട്രഷറർ), ഫിറോസ് വെളിയങ്കോട്(വൈസ് ചെയർമാൻ), സജ്‌ന ഷറഫ്(ചെയർപേഴ്സൺ), നസീർ പൊന്നാനി,ജസ്‌നി സെയ്ത് (ജോയിന്റ് കൺവീനർമാർ), ഷറഫ് വിഎം, റംഷാദ് റഹ്മാൻ, മുസ്തഫ കൊലക്കാട്, വിജീഷ് കട്ടാസ്, മാജിദ്, സൈതലവി,നബീൽ, നൗഷാദ്, റയാൻ സെയ്ത്, ലൈല റഹ്മാൻ, സിതാര നബീൽ, ബുഷ്‌റ ഹസൻ എന്നിവരെ പ്രോഗ്രാം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. PCWF ജനറൽ സെക്രട്ടറി ഷഫീഖ് പാലപ്പെട്ടി സ്വാഗതവും, പ്രസിഡന്റ് മുഹമ്മദ്‌ മാറഞ്ചേരി അദ്യക്ഷതയും, നസീർ പൊന്നാനി നന്ദിയും പറഞ്ഞു.

തുടരുക...

ഷാർജ : യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 ന് ഷാർജ സഫാരി മാളിൽ വെച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകം സംഘടിപ്പിക്കുന്ന പൊന്നോത്സവ് ‘2024 ലോഗോ പ്രകാശനം സഫാരി ഗ്രൂപ്പ്‌ ചെയർമാൻ അബൂബക്കർ മഠപ്പാട്ട് നിർവഹിച്ചു. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ്, ജന: സെക്രട്ടറി ശിഹാബുദ്ധീൻ കെ കെ, സംഘാടക സമിതി ചെയർമാൻ അലി ഹസ്സൻ, ജന: കൺവീനർ നസീർ ചുങ്കത്ത്, ഭാരവാഹികളായ യു കെ അബ്ദുൽ ജലാൽ, ഷാനവാസ് പി, സുനീർ പി കെ, ഹബീബ് റഹ്മാൻ, ഷബീർ തുടങ്ങിയവർ സംബന്ധിച്ചു.

തുടരുക...

അധ്യാപകദിനം-2024* *കെ. കെ. അസൈനാർമാസ്റ്റർ (പൊന്നാനി) അനുസ്മരണം,* *പി.എ.അഹമ്മദ് മാസ്റ്റർ (പെരുമ്പടപ്പ്) , എം.പി.അംബികാകുമാരി ടീച്ചർ (ആലങ്കോട്), കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ (വട്ടംകുളം) എന്നിവർക്ക് ആദരം.* എടപ്പാൾ: അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമായ അധ്യാപകദിനം ഈ വർഷവും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആചരിക്കുകയാണ്. അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷവും സാമൂഹ്യ സാംസ്കാരിക സേവന മേഖലയിൽ സ്ഥിര സാന്നിധ്യങ്ങളായ ഗുരുക്കന്മാരിൽ ജീവിച്ചിരിക്കുന്നവരെ ആദരിച്ചും, മൺമറഞ്ഞവരെ അനുസ്മരിച്ചും പി. സി. ഡബ്ല്യു. എഫ് .വിദ്യാഭ്യാസ സമിതി ഈ ദിനത്തെ ധന്യമാക്കുന്നു. ഈ വർഷത്തെ അനുസ്മരണത്തിന് കെ കെ അസൈനാർ മാസ്റ്ററെയും (പൊന്നാനി), ആദരത്തിന് പി.എ.അഹമ്മദ് മാസ്റ്റർ (പെരുമ്പടപ്പ്) , എം.പി.അംബികാകുമാരി ടീച്ചർ (ആലങ്കോട്), കെ.വി.അബ്ദുല്ലകുട്ടി മാസ്റ്റർ (വട്ടംകുളം) എന്നിവരെയുമാണ് തെരെഞ്ഞെടുത്തിട്ടുളളത്. *സെപ്തംബർ 4 ബുധനാഴ്ച്ച വൈകീട്ട് 3 മണിക്ക്,* എടപ്പാൾ, ശുകപുരം മദർ ഇൻസിസ്റ്റ്യൂട്ടിലാണ് ചടങ്ങ് നടക്കുക. *അനുസ്മരണം: കെ.കെ.അസൈനാർ മാസ്റ്റർ* പൊന്നാനി അഴീക്കൽ പ്രദേശത്ത് കുഞ്ഞിരായിൻ കുട്ടിക്കാനകത്ത് തറവാട്ടിൽ 1926 ജൂൺ മൂന്നിന് ജനനം- പിതാവ് കുഞ്ഞുബാവ. 1960 കൾക്ക് മുമ്പ് തീരപ്രദേശത്തുനിന്ന് എസ് എസ് എൽസി പാസായ നാമമാത്ര വിദ്യാർത്ഥികളിൽ ഒരാൾ. കുറച്ചുകാലം ടി ഐ യു പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു . അന്നുമുതൽ അസൈനാർ മാസ്റ്റർ എന്നറിയപ്പെട്ടു. സർക്കാർ സർവീസിൽ കയറിയ അദ്ദേഹം 1981ൽ കാർഷിക ആദായ നികുതി ഓഫീസറായി സർവീസിൽ നിന്ന് വിരമിച്ചു. പൊന്നാനിയിൽ എം ഇ എസിൻ്റെ ആദ്യകാല സ്ഥാപകരിൽ ഒരാളാണ്. തീരപ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് അഴീക്കൽ പ്രദേശത്ത് നഴ്സറി സ്കൂൾ സ്ഥാപിച്ചു. നഴ്സറി സ്കൂൾ പ്രസിഡന്റ്, എം ഇ എസ് സെൻട്രൽ കമ്മിറ്റി മെമ്പർ ,പൊന്നാനി മൗനത്ത് ഇസ്ലാം സഭ ജോയിൻ സെക്രട്ടറി, പൊന്നാനി നഗരസഭ കൗൺസിലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 2003ല്‍ ഇഹലോകവാസം വെടിഞ്ഞു *ആദരം (1) പി. എ. അഹമ്മദ് മാസ്റ്റർ* അധ്യാപകനും അധ്യാപക സംഘടനാനേതാവും സാമൂഹ്യ -സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ നിറ സാന്നിധ്യവുമാണ് പി.എ. അഹമ്മദ് മാസ്റ്റർ. മൂക്കുതല പി സി എൻ ജി എച്ച് എസ് സ്ക്കൂളിൽ പത്താം ക്ലാസ് വരേയും പ്രീഡിഗ്രിക്ക് കോഴിക്കോട് ദേവഗിരി കോളേജിലും ഡിഗ്രിയ്ക്ക് പാലക്കാട് വിക്ടോറിയ കേളേജിലും പഠിച്ചു. കോഴിക്കോട് ഗവ: ട്രൈയിനിങ്ങ് കോളേജിൽ നിന്ന് B Ed പരീക്ഷയും പാസായി. തുടർന്ന് കുമരനല്ലൂർ ഗവ : സ്കൂൾ, പാലക്കാട് കോട്ടായി സ്കൂൾ, തിരൂർ കൂട്ടായി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തു. പന്നീട് പൊന്നാനി എം. ഐ. ഹൈസ്കൂളിൽ 24 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രധാനാധ്യാപകനായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. നല്ലൊരു ഫുട്ബോൾ താരമായ അദ്ദേഹം വിക്ടോറിയ കോളേജിൽ ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. മികച്ച സംഘാടകനായ അഹമ്മദ് മാസ്റ്റർ സ്കൂൾ ശാസ്ത്ര , കലാ , കായിക മേളകളുടെ സംഘാടനത്തിൽ സജീവ നേതൃത്വം നൽകിയിരുന്നു. ദീർഘകാലം പൊന്നാനി ഹൗസിങ്ങ് സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു. മുൻ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഫാത്തിമ്മയാണ് ഭാര്യ. രണ്ടു മക്കളാണുള്ളത്. *ആദരം (2) എം.പി. അംബികാകുമാരി ടീച്ചർ* 1979 ജൂൺ 13 മുതൽ 2012 ഏപ്രിൽ 30 വരെ എടപ്പറമ്പ് എ.ജെ.ബി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു. 2006 മുതൽ 2012 വരെ പ്രധാനാധ്യാപികയായിരുന്നു. 2000 മുതൽ 2005 വരെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. 2015-20 കാലഘട്ടത്തിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്നു. 2019-20 ൽ പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചു. നിലവിൽ പി സി ഡബ്ല്യു എഫ് കേന്ദ്ര വനിതാവിഭാഗം വൈസ് പ്രസിഡണ്ടാണ്. 2015 മുതൽ ചങ്ങരംകുളം കാരുണ്യം പെയിൻ & പാലിയേറ്റീവ് സമിതിയുടെ എക്സിക്യൂട്ടീവ് അംഗവും വളണ്ടിയറുമായ ടീച്ചർ സാമൂഹ്യസേവനരംഗത്ത് സജീവസാന്നിധ്യമാണ്. ഭർത്താവ്: ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയും പൊതു പ്രവർത്തകനുമായിരുന്ന പരേതനായ സി. ശ്രീധരൻ എഴുത്തച്ഛൻ. മക്കൾ: സൂര്യ പ്രദീപ്, പ്രസീത, പ്രമോദ്. ജാമാതാക്കൾ : ജയശ്രീ, പ്രമോദ്, ജിനി . *ആദരം (3) കെ വി അബ്ദുളള കുട്ടി മാസ്റ്റർ* വട്ടംകുളം പഞ്ചായത്തിലെ മൂതൂർ സ്വദേശി കെ.വി.അബ്ദുള്ളകുട്ടിമാസ്റ്റർ, ഏനു എന്ന ബാപ്പുവിൻ്റേയും ആമിനുമ്മയുടേയും മകനായി 1953 ആഗസ്റ്റ് 18 ന് ജനിച്ചു. ഭാര്യ: ആമിനക്കുട്ടി. മക്കളില്ല. 1975 ജൂലൈ 16 മുതൽ 2009 മാർച്ച് 31 വരെയുള്ള 34 വർഷക്കാലം തവനൂർ പഞ്ചായത്തിലെ തൃക്കണാപുരം എസ് എസ് യു പി സ്കൂളിൽ സേവനമനുഷ്ഠിച്ചു. 1974 ൽ ഉറുദു ഹയർ എക്സാമിനേഷൻ പാസ്സായി. 1976 ൽ ഭാരത് സ്ക്കൗട്ട്സ് ട്രൈനിംഗ് കഴിഞ്ഞ് സ്ക്കൗട്ട് മാസ്റ്ററായും പ്രവര്‍ത്തിച്ചു. 1980 കളിൽ സാക്ഷരത പ്രസ്ഥാനത്തിൽ ട്രൈനറായും സേവനം ചെയ്തിട്ടുണ്ട്. വട്ടംകുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റായി ഇരിന്നിട്ടുണ്ട്. 1995 മുതൽ പഞ്ചായത്ത് കൃഷി വികസന സമിതി അംഗമായി തുടരുന്നു . നിലവിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ട്രഷറാണ്.

തുടരുക...

മാറഞ്ചേരി : 2025 ജനുവരി 4,5 (ശനി, ഞായർ) തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന പി സി ഡബ്ല്യു എഫ് പതിനേഴാം വാർഷിക സമ്മേളന- പതിനൊന്നാം ഘട്ട സ്ത്രീധനരഹിത വിവാഹ സംഗമ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും, ലോഗോ പ്രകാശനവും, 2024 ആഗസ്ത് 31 ശനിയാഴ്ച്ച വൈകീട്ട് 3 .30 ന് മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ വെച്ച് നടക്കുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും പി സി ഡബ്ല്യു എഫ് ഉപദേശക സമിതി അംഗവുമായ അഡ്വ: ഇ സിന്ധു ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു. ലോഗോ പ്രകാശനം വി കെ അബ്ദുൽ ഖാദർ (Superintendent of Police & Controller, Legal Metrology, Thiruvananthapuram) നിർവ്വഹിക്കുന്നു. മാറഞ്ചേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന ടീച്ചർ അംഗത്വ വിതരണോദ്ഘാടനം നടത്തും. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുന്നു. ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ജനറൽ കൺവീനർ ഇ ഹൈദരലി മാസ്റ്റർ അറിയിച്ചു.

തുടരുക...

നാടിന്റെ നന്മയിൽ നിങ്ങളും
പങ്കാളിയാവുക

ഞങ്ങളോടൊപ്പം കൈകൾ കോർക്കുവാൻ താഴെ കാണുന്ന ബട്ടൺ വഴി അപേക്ഷ ഫോം പൂരിപ്പിക്കുക.

Contact Us
+91 75588 33350