PCWF ന്റെ ഏറ്റവും പുതിയ പദ്ധതികളില്‍ ഒന്നായ *PCWF Leadership Academy* യുടെ പ്രഥമ ഓൺലൈൻ പരിശീലന പരിപാടി ആഗസ്റ്റ് 21, ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിക്ക് നടന്നു. *"നേതൃത്വ പാഠവമുള്ളവരുടെ ഏഴ് മഹത്തായ ശീലങ്ങള്‍"* എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന പരിശീലന പദ്ധതിയിൽ എൺപതോളം പേർ രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുത്തു.ഈ പരിശീലന പദ്ധതിയുടെ മുന്നൊരുക്കത്തിന് വേണ്ടി ആഗസ്റ്റ് 11 വെള്ളിയാഴ്ച പ്രിവ്യൂ ക്ലാസ് നടത്തിയിരുന്നു .
പതിനേഴ് ശനിയാഴ്ചകളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടിക്ക് Leadership Academy ഡയറക്ടര്‍ Dr. അബ്ദുറഹ്മാന് കുട്ടി യാണ് നേതൃത്വം നല്‍കുന്നത്.
പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിച്ച PCWF സെക്രട്ടറി ലത്തീഫ് കളക്കര , അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും പരിശീലന പരിപാടിയുടെ പ്രാധാന്യത്തെ കുറിച്ചും വിവരിച്ചു. തുടര്‍ന്ന് നടന്ന പരിശീലന പരിപാടി പങ്കെടുത്തവരുടെ ഉത്സാഹവും നിരന്തര പങ്കാളിത്തവും കൊണ്ട് വളരെ ശ്രദ്ധേയമായി. ക്ലാസിന് ശേഷം നടന്ന വിലയിരുത്തലില്‍ സംസാരിച്ചു കൊണ്ട് Leadership Academyയുടെ ജോയിന്റ് ഡയറക്ടര്‍ ഹംസ റഹ്മാൻ ക്ലാസിന്റെ ഒരു സംഗ്രഹം നല്കി.
PCWF കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇമ്പ്ലിമെന്റഷൻ കമ്മിറ്റിയാണ് പദ്ധതി യുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത്.

