PCWF സലാല അഞ്ചാം വാർഷികം; ഒരു വർഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികൾ

PCWF സലാല അഞ്ചാം വാർഷികം; ഒരു വർഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികൾ

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ സലാല കമ്മിറ്റി അഞ്ചാം വാര്‍ഷികത്തിൻറ ഭാഗമായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ പ്രഖ്യാപിച്ചു.

അംഗത്വ കാംപയിൻ, അഞ്ചാം വാര്‍ഷിക ജനറൽ ബോഡി മീറ്റിംഗ്, ഫലസ്തീൻ ഐക്യദാർഢ്യ സംഗമം, രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്. ആരോഗ്യ പ്രവിലേജ് കാർഡ് വിതരണം, വനിതാ സംഗമം, സെമിനാർ , കുടുംബ സംഗമം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നല്‍കി.

പതിനേഴ് വർഷക്കാലമായി പൊന്നാനി താലൂക്ക് നിവാസികളുടെ ക്ഷേമത്തിനായി സ്വദേശത്തും വിദേശത്തും സജീവമായി പ്രവര്‍ത്തിക്കുന്ന പി സി ഡബ്ല്യു എഫ് സംഘടനയെ ശക്തിപ്പെടുത്താൻ സലാലയിലെ മുഴുവൻ താലൂക്ക് നിവാസികളും രംഗത്തിറങ്ങണമെന്നും, സംഘടനയെ ദുർബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിൽ ആരും ഏർപ്പെടെരുതെന്നും ഇത് സംബന്ധമായി ചേര്‍ന്ന എക്സിക്ക്യൂട്ടീവ് യോഗം ആഹ്വനം ചെയ്തു.

യോഗത്തിൽ പ്രസിഡണ്ട് കബീർ
അധ്യക്ഷത വഹിച്ചു. ഷാജഹാൻ മേനകത്ത് ഉദ്ഘാടനം ചെയ്തു.

ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം സാദിഖ് വാർഷിക പ്രഖ്യാപനം നടത്തി.

ഫിറോസ് അലി,നൗഷാദ് കുരിക്കൾ, നശീദ് കുറ്റിക്കാട്
മുസ്തഫ തുടങ്ങിയവർ സംസാരിച്ചു

ഖലീൽ റഹ്മാൻ സ്വാഗതവും, അരുൺകുമാർ നന്ദിയും പറഞ്ഞു.