സലാല: ഒമാനിലെ സലാലയിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വ്യത്യസ്ത പരിപാടികളോടെ പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ഓണപ്പൂക്കളും,സദ്യയും, ഓണപ്പാട്ടുകളും, വടംവലി മത്സരവും, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉൾപ്പെടെ വ്യത്യസ്തങ്ങളാൽ സമ്പന്നമായിരിന്നു ഓണാഘോഷം.
സലാലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ ഡോക്ടർ സിദ്ദീഖ്, ഷബീർ കാലടി, പവിത്രൻ കാരായി,സിജോയ് പേരാവൂർ, മൻസൂർ പട്ടാമ്പി,ഡോക്ടർ പ്രശാന്ത്, ഷബീർ പി.ടി, ഷെജീബ് ജലാൽ, ഡോക്ടർ നിസ്താർ തുടങ്ങിയവർ സംബന്ധിച്ചു.
വനിതാ ടീം അംഗങ്ങൾ തയ്യാറാക്കിയ വിവിധ തരം വിഭവങ്ങൾ ആഘോഷത്തിന് മികവേകി .
സദ്യ വിതരണത്തിന് ബാലൻ, മുസ്തഫ ബലദിയ, മുജീബ് റഹ്മാൻ, മണി പള്ളിക്കര, സന്തോഷ് കുമാർ, ഗോപി എന്നിവരും, പൂക്കളമിടുന്നതിന് ആനന്ദൻ, അനിൽ, സുരേഷ്, നൗഷാദ് ഗുരുക്കൾ തുടങ്ങിയവരും,
അൻവർ പൊന്നാനി, ശിഹാബ് മാറഞ്ചേരി, സവാദ് വെളിയംകോട്, ഫമീഷ്, മുഹമ്മദ് റാഫി, റെനീഷ് കെ പി, മുസ്താഖ് എന്നിവർ കലാപരിപാടികൾക്കും നേതൃത്വം നല്കി.
വൈകിട്ട് നടന്ന പൊതു സഭയിൽ അരുൺകുമാർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് പി സി ഡബ്ലു എഫ് പ്രവർത്തനങ്ങളെ സംബന്ധിച്ച് സംസാരിച്ചു. നസീർ എടപ്പാൾ, സൽമ നസീർ മുഖ്യാതിഥികളായിരുന്നു.
ജൈസൽ എടപ്പാൾ സ്വാഗതവും, മുഹമ്മദ് റാസ് നന്ദിയും പറഞ്ഞു.
ഫിറോസ് അലി, അജിത് കുമാർ, കബീർ പൊന്നാനി, ജയരാജൻ, ഡോക്ടർ സമീർ ആലത്ത്, ഖലീൽ റഹ്മാൻ, ഇർഫാൻ ഖലീൽ,റംഷാദ് അസീസ്, മൻസൂർ പൊന്നാനി, അഷ്ഫാക്, മുഹമ്മദ്, അബൂബക്കർ,റിയാസ് മാറാമുറ്റം ഗഫൂർ ബദർ സമാ, ലിജിത്, അയൂബ്,വിവേക്, മാലിക്,നക്കിവി അറക്കൽ,അൻഫാർ,നിഷാദ്, റംഷാദ് അസിസ്, സ്നേഹ ഗിരീഷ്, റിൻസില റാസ്, ഐഷ കബീർ, സെലീലാ റാഫി, ഷാനിമ ഫിറോസ്, ഫർഹാന, മുസ്താഖ്,രാജിത്, ലിജിത്, റഹൂഫ്,ഷൈമ ഇർഫാൻ, മുഹ്സിന അഷ്ഫാക്ക്, സഫൂറ മുജീബ്, മുനീറ മുഹമ്മദ്, റംഷിദ, ധനുഷ വിപിൻ, ജസീന ഷമീർ തുടങ്ങിയ സംഘാടക സമിതി അംഗങ്ങളാണ് പരിപാടികൾ നിയന്ത്രിച്ചത്.
പൊന്നാനി താലൂക്ക് നിവാസികളായ 200-ലധികം പേർ പങ്കെടുത്ത ആഘോഷപരിപാടി രാത്രി 12 മണിയോടെ അവസാനിച്ചു.

