PCWF വെളിയങ്കോട് പഞ്ചായത്ത്‌ കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

PCWF വെളിയങ്കോട് പഞ്ചായത്ത്‌ കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

ചങ്ങരംകുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വെളിയങ്കോട് പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി.
ഉമരി സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പി സി ഡബ്യു എഫ് ഭാരവാഹികൾ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഷാൾ അണിയിച്ചു.
റിട്ട: എസ് പി. വി കെ അക്ബർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ പ്രസിഡന്റ്‌ സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
വെളിയങ്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാനാത്ത് പറമ്പിൽ അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
വനിതാ കമ്മിറ്റി പ്രസിഡന്റ് സുഹ്റ ബാബു സ്വാഗതം പറഞ്ഞു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റമീന ഇസ്മായിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബബിത നൗഫൽ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൗഫൽ പൂകൈത (ക്ഷേമ കാര്യം) പ്രിയ പി (വികസന കാര്യം) പ്രിൻസി നെല്ലിക്കൽ (ആരോഗ്യം- വിദ്യാഭ്യാസം) വാർഡ് മെമ്പർമാരായ ഷാഹുൽ ഹമീദ് വികെ, പുത്തൻ വീട്ടിൽ അബ്ദുസ്സലാം തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
പി സി ഡബ്യു എഫ് അംഗം കാളിയത്ത് ഷാജി സംബന്ധിച്ചു.
ഗ്ലോബൽ വർക്കിംഗ്‌ പ്രസിഡന്റ്‌ പി കോയക്കുട്ടി മാസ്റ്റർ, വനിതാ കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി
അംഗം എം എം സുബൈദ, വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ ടി മുനീറ, സെക്രട്ടറി ഹൈറുന്നിഷ പാലപ്പെട്ടി, സബീന ബാബു, രോഷിനി പാലക്കൽ, സലീന മാനാത്ത് പറമ്പിൽ, റംല അബ്ദുൽ ഖാദർ, മൊയ്തുട്ടി തുടങ്ങിയവർ ജനപ്രതിനിധികളെ ഷാൾ അണിയിച്ചു.
എം വി ഉമ്മർ നന്ദി പറഞ്ഞു.