പൊന്നാനി: മുൻസിപ്പൽ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ് കമ്മിറ്റികളിലെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കായി വനിതാ സംഗമവും, സ്വാശ്രയ തൊഴിൽ സംരംഭത്തിൻറ ഭാഗമായി ചന്തപ്പടിയിൽ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഏഴാം ബാച്ചിന് സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.
പളളപ്രം ഉറൂബ് നഗർ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്,
ഇംഗ്ലീഷ് പ്രസംഗത്തിൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ പൊന്നാനി എം ഇ എസ് കോളേജ് ജിയോളജി ബിരുദ വിദ്യാര്‍ത്ഥിനി സഫാന മൊയ്തുണ്ണി ഉദ്ഘാടന ചെയ്തു.
"വനിതകളും തൊഴിൽ സാധ്യതകളും " എന്ന വിഷയത്തിൽ സി എസ് പൊന്നാനി ക്ലാസെടുത്തു.
2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും വിജയിപ്പിക്കുന്നതിന് രംഗത്തിറങ്ങുന്നതിനും സംഗമം തീരുമാനിച്ചു.
ഇത് വരെ പഠിച്ചിറങ്ങിയവർക്കെല്ലാം സ്വയം തൊഴിൽ കണ്ടെത്തുന്നതിനുളള പദ്ധതികൾ ആസൂത്രണം ചെയ്തു.
പ്രസിഡന്റ് റംല കെ പി അധ്യക്ഷത വഹിച്ചു.
സഫാനക്ക് പി സി ഡബ്ല്യു എഫ് അംഗത്വം ബീക്കുട്ടി ടീച്ചർ നൽകി.
സി വി മുഹമ്മദ് നവാസ്, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ എന്നിവർ സംസാരിച്ചു.
പി എം അബ്ദുട്ടി, എൻ ഖലീൽ റഹ്മാൻ,ബീവി (കൗൺസിലർ) സുലൈഖ, സോഫിയ തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി സബീന ബാബു സ്വാഗതവും, ട്രഷറർ മിനി കടവനാട് നന്ദിയും പറഞ്ഞു.

