PCWF വനിതാ കമ്മിറ്റി ഏഴാം വാർഷിക ജനറൽ ബോഡിയും, എ കെ മുസ്തഫ രണ്ടാം അനുസ്മരണവും ഡിസംമ്പർ 31 ന്.

PCWF വനിതാ കമ്മിറ്റി ഏഴാം വാർഷിക ജനറൽ ബോഡിയും, എ കെ മുസ്തഫ രണ്ടാം അനുസ്മരണവും ഡിസംമ്പർ 31 ന്.

പൊന്നാനി: സ്ത്രീകളുടെ മുന്നേറ്റത്തിനും, ജീവൽ പ്രശ്നങ്ങളിലും നിരന്തരം ഇടപെട്ട് വരുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ , വനിതാ കമ്മിറ്റി ഏഴാം വാർഷിക ജനറൽ ബോഡിയും, കേന്ദ്ര കമ്മിറ്റി ട്രഷറർ ആയിരിക്കെ മരണമടഞ്ഞ എ കെ മുസ്തഫയുടെ രണ്ടാം അനുസ്മരണവും ഡിസംമ്പർ 31 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് പി വി എ ഖാദർ ഹാജി PCWF മെഡിക്കെയർ (നജാത്ത് ആശുപത്രി) പരിസരത്ത് സംഘടിപ്പിക്കുന്നു.

പ്രവർത്തന , സാമ്പത്തിക റിപ്പോർട്ട് അവതരണം, അടുത്ത ഒരു വർഷത്തേക്കുളള പദ്ധതി പ്രഖ്യാപനം, അനുസ്മരണ പ്രഭാഷണം ,സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം, തുടങ്ങി വിവിധ പരിപാടികൾ വാർഷിക, അനുസ്മരണ പരിപാടിയുടെ ഭാഗമായി നടക്കുന്നതാണ്.