എടപ്പാൾ : ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായ് 2023 ജൂൺ 26 ന് ആരംഭിച്ച ലഹരി വിരുദ്ധ കാംപയിൻറ ഭാഗമായുളള ഹയർ സെക്കണ്ടറി തല ബോധവല്‍ക്കണം സെപ്തംബർ 5 ന് എടപ്പാൾ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുമെന്ന് പി സി ഡബ്ല്യു എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സെപ്തംബർ 5 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങ് വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്യും!
കേരള മദ്യ നിരോധന സമിതി സംസ്ഥാന കോർഡിനേറ്റർ ഇ എ ജോസഫ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കുന്നതാണ്.
എം എ നജീബ്, ഏട്ടൻ ശുകപുരം, കെ വി വാസുദേവൻ, പ്രൊഫ: വി കെ ബേബി, അഡ്വ: കബീർ കാരിയത്ത്, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി വി സുബൈർ, കെ എം അബ്ദുൽ ഗഫൂർ, മോഹനൻ പാക്കത്ത്, അബ്ദുൽ റഷീദ് അറയ്ക്കൽ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗവും വിദ്യാഭ്യാസ സമിതിയും സംയുകമായി
പോലീസ് , എക്സൈസ് വിഭാഗം സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാംപയിൻ ഡിസംബർ 31 വരെ നീണ്ടുനില്ക്കുന്നുണ്ട്.
കാംപയിൻറ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിലായി ലഘുലേഖ വിതരണം,കാമ്പസ് തല പ്രചരണങ്ങൾ ,
റോഡ് ഷോ, സൈക്കിള്‍ റാലി, ബൈക്ക് റാലി , മാരത്തണ്‍, സെമിനാർ, ചിത്രപ്രദര്‍ശനം
തെരുവുനാടകം, പ്രബന്ധ – പ്രസംഗ മത്സരം ,പോസ്റ്റർ & കാർട്ടൂൺ മത്സരം
കലാ കായിക മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.

