PCWF റിയാദ് കമ്മിറ്റി സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു

PCWF റിയാദ് കമ്മിറ്റി സൗദി ദേശീയ ദിനം വിപുലമായി ആഘോഷിച്ചു

റിയാദ്: സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു.
PCWF വനിതാ വിങും വണ്ടർ കിഡ്സ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടി റിയാദ് നാഷണൽ മ്യൂസിയം പാർക്കിൽ ഭംഗിയായി അരങ്ങേറി.
പരിപാടിയുടെ ഉദ്ഘാടനം വനിതാ കമ്മിറ്റി ഭാരവാഹികളും വണ്ടർ കിഡ്സ് ക്ലബ് അംഗങ്ങളും ചേർന്ന് കേക്ക് മുറിച്ച് നിർവഹിച്ചു.
സഹോദര്യവും സാംസ്‌കാരിക ഐക്യവും മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാണെന്ന് സോഷ്യൽ ഇൻഫ്ളുവൻസറും PCWF ഭാരവാഹിയുമായ സാബിറ ലബീബ് നാഷണൽ ഡേ സന്ദേശത്തിൽ പറഞ്ഞു.
വണ്ടർ കിഡ്സ് ക്ലബ് കോർഡിനേറ്റർ നിഷ ഷംനാദ് അധ്യക്ഷയായി. ക്ലബ് പ്രസിഡന്റ് ലംഹ ലബീബ് ദേശീയ ദിനാശംസകൾ നേർന്നു. സഫീറ ആഷിഫ് സ്വാഗതവും റഷ സുഹൈൽ നന്ദിയും പറഞ്ഞു.
ഫെബിൻ ഷറഫുദ്ധീന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് സെഷൻ വലിയ ആകർഷണമായി. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സജീവമായി പങ്കെടുത്ത ഈ പരിപാടി ആഘോഷത്തിന് വർണ്ണാഭമായൊരു അനുഭവമായി മാറി.
ശബാന ആസിഫ്, സൽമ ഷഫീഖ്, മുബഷിറ മുഫീദ്, നജ്മുന്നീസ അനസ്, ഇർഫാന ഷഫീഖ്, ശാലിയ അൻവർ എന്നിവർ നേതൃത്വം നൽകി
പരിപാടിയുടെ അവസാനത്തിൽ സ്വാധിഷ്ഠമായ പായസം വിതരണം ചെയ്തു.
PCWF ഭാരവാഹികളായ അൻസാർ നെയ്തല്ലൂർ, കബീർ കാടൻസ്, ഷമീർ മേഘ, സുഹൈൽ മഖ്ദൂം, ആഷിഫ് മുഹമ്മദ്, ഫാജിസ് പിവി, അൻവർ ഷാ, അനസ് എം. ബാവ, അഷ്‌കർ വി, ലബീബ്, മുക്താർ, മുഫാഷിർ കുഴിമന, ശംസീർ, അൻവർ മൊയ്‌ദു, നവാർ, സാഫിർ, ഷഫീഖ്, ആഷിഫ് ഹൈനിക്, ബിലാൽ, അബുനസ്, സാദിഖ്, ജംഷീർ, ഷംനാദ്, സുലൈമാൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.