പൊന്നാനി: യുവത്വം നാടിൻറ പുരോഗതിക്കായ്….എന്ന ശീർഷകത്തിൽ 2021-2022 വർഷക്കാലത്തേക്ക് പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പിന് മുന്നോടിയായി
ഫെബ്രുവരി 3 മുതൽ 13 വരെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് ദശദിന അംഗത്വ ക്യമ്പയിൻ ആരംഭിച്ചു.
ചന്തപ്പടി PCWF ആസ്ഥാനത്ത് നടന്ന അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം, സൈക്കിൾ സവാരിയിലൂടെ കേരളം ചുറ്റി പ്രശസ്തി നേടിയ നരിപ്പറമ്പ് സ്വദേശി പുതുവീട്ടിൽ മുസ്തഫയുടെയും സമീറയുടെയും പുത്രൻ ആലത്തിയൂർ കെ എച്ച് എം എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി മുസ്സമ്മിൽ ന് ആദ്യം അംഗത്വം നല്കി നഗരസഭ പ്രതിപക്ഷ നേതാവും , യൂത്ത് വിംഗ് പ്രവര്‍ത്തക സമിതി അംഗവുമായ ഫർഹാർ ബിയ്യം നിർവ്വഹിച്ചു.
സൈക്കിൾ സവാരിയിലൂടെ പ്രശസ്തനായ തിരുന്നാവായ സ്വദേശി പ്ലസ്ടു വിദ്യാര്‍ത്ഥി താജുദ്ധീൻ സന്നിഹിതനായിരുന്നു.
രാജൻ തലക്കാട്ട്, സുബൈർ ടി വി, ഫൈസൽ ബാജി, സഹീർ മേഘ, ഫൈസൽ എ പി തുടങ്ങിയവർ സംബന്ധിച്ചു.
https://m.facebook.com/story.php?story_fbid=3858916124201814&id=357119801048148

