പൊന്നാനി : സർവ്വതോന്മുഖമായ ജനകീയ വികസന പ്രവർത്തനങ്ങളിലും യുവാക്കളെ കൂടി അണിനിരത്തുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് അംഗത്വ കാംപയിൻ നടത്താനും കാംപയിൻ കാലാവധി ഡിസംബർ വരെയാക്കാനും ,താലൂക്കിലെ യുവതീ യുവാക്കളിലേക്ക് സംഘടന സന്ദേശം എത്തിക്കുന്നതിനാവശ്യമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കേന്ദ്ര പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ഇടശ്ശേരി സ്മാരക മന്ദിരത്തിൽ നടന്ന യോഗം കേന്ദ്ര ഉപദേശക സമിതി അംഗം പി ടി അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
ജൂലൈ അവസാന വാരത്തിൽ
പതിനഞ്ചാം വാര്‍ഷിക ജനറൽ ബോഡിയും, പ്രവാസി സംഗമവും നടത്താനും ചടങ്ങിൽ വെച്ച് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ അംഗങ്ങൾക്ക് അവാർഡ് നൽകി ആദരിക്കാനും തീരുമാനിച്ചു.
ഇതിന്നായി സംഘാടക സമിതി രൂപീകരിച്ചു.
അഷ്റഫ് ദിലാറ (ചെയർമാൻ) ഹനീഫ മാളിയേക്കൽ (കൺവീനർ) ഹനീഫ എൻ സി (വൈ : ചെയർമാൻ) സൈനുൽ ആബിദ് (ജോ : കൺവീനർ)
2023 റിലീഫ് അവലോകനം നടത്തി. ഈ വർഷവും പൊന്നാനി നഗരസഭയുടെ കീഴിലുളള ഡയാലീസിസ് സെന്റർ ന് നല്ലൊരു തുക കൈമാറാൻ എല്ലാ ഘടകങ്ങളോടും സഹകരിക്കാൻ ആവശ്യപ്പെട്ടു.
ലഹരി വിമുക്ത സമൂഹ സൃഷ്ടിക്കായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ
ആരംഭിക്കുന്ന ലഹരി വിരുദ്ധ കാംപയിൻ വിജയിപ്പിക്കാൻ സംഘാടക സമിതിക്ക് രൂപം നല്കി. മോഹനൻ പാക്കത്ത് (ചെയർമാൻ) മുരളി മേലെപ്പാട്ട് (കൺവീനർ) റഫീഖത്ത് (വൈ: ചെയർ) ഐഷാബി (ജോ: കൺവീനർ)
സ്വദേശത്തും വിദേശത്തുമുളള പി സി ഡബ്ല്യു എഫ് അംഗങ്ങൾക്കായി ക്ഷേമ നിധി നടപ്പിലാക്കാൻ അബ്ദുല്ലതീഫ് മാറഞ്ചേരി ചെയർമാനും, അഷ്റഫ് ദിലാറ കൺവീനറുമായി 11അംഗ ക്ഷേമ നിധി ബോർഡിന് രൂപം നല്കി.
അംഗങ്ങൾക്കുളള ഐഡന്റിറ്റി കാർഡ് എത്രയും വേഗം നടപ്പിലാക്കാൻ ഐ ടി വിഭാഗത്തോട് ആവശ്യപ്പെട്ടു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ്, വനിതാ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ്,
നാട്ടിൽ ലീവിനെത്തിയ പ്രവാസി കമ്മിറ്റി പ്രതിനിധികൾ ഈ യോഗത്തിൽ സംബന്ധിച്ചു.
വിവിധ ഘടകങ്ങൾ വഴി ലഭിച്ച അപേക്ഷ പ്രകാരം ഒരു ലക്ഷത്തോളം രുപയുടെ ചികിത്സ സഹായവും , പൊന്നാനി നഗരസഭ യിലെ വനിതാ അംഗത്തിന്റെ മകൾക്ക് തുടർ വിദ്യാഭ്യാസത്തിനുളള വിദ്യാഭ്യാസ സഹായവും കൈമാറി.
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഇ പി രാജീവ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അന്തരിച്ച പി സി ഡബ്ല്യു എഫ് ബാംഗ്ലൂർ പ്രസിഡന്റ് ഹംസ റഹ്മാനു വേണ്ടി മൗന പ്രാർത്ഥന നടത്തി.
സ്വാശ്രയ കമ്പനിയുടെ കീഴിൽ നിർമ്മാണം നടന്നു വരുന്ന സ്വാശ്രയ മാൾ ഷെയർ സമാഹരണ യജ്ഞം വിജയിപ്പിക്കാനും എല്ലാ പഞ്ചായത്തിലും ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനും പദ്ധതി തയ്യാറാക്കി.
സ്വാശ്രയ തൊഴിൽ സംരംഭത്തിൻറ ഭാഗമായി നടന്നുവരുന്ന സ്വാശ്രയ ടൈലറിംഗ് നാലാം ബാച്ചിനുളള സർട്ടിഫിക്കറ്റ് വിതരണം പ്രവാസി സംഗമ വേദിയിൽ വെച്ച് നൽകാനും, അഞ്ചാം ബാച്ചിലേക്ക് സൗജന്യ പഠനത്തിനുളള അപേക്ഷ സ്വീകരിക്കാനും തീരുമാനമായി.
ഓണത്തോടനുബന്ധിച്ച് എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഓണ ചന്ത നടത്താനും തീരുമാനിച്ചു.
ടി മുനീറ സ്വാഗതവും, എൻ പി അഷ്റഫ് നെയ്തല്ലൂർ നന്ദിയും പറഞ്ഞു.

