പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യുഎഇ സെൻട്രൽ കമ്മിറ്റി പതിമൂന്നാം വാർഷിക ജനറൽ ബോഡി യോഗം ജനുവരി 22 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2മണിക്ക് ഓൺലൈനിൽ പ്രസിഡണ്ട് മുഹമ്മദ് അനീഷിന്റെ അധ്യക്ഷതയിൽ ഡോ: സലീൽ ഉദ്ഘാടനം ചെയ്തു.
കോവിഡ് അനിയന്ത്രിതമായി കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, കോവിഡ് വാക്സിനെ കുറിച്ച് വിശദമായി സംസാരിക്കുകയും, സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
സ്വാശ്രയ പൊന്നാനി ചെയർമാൻ ഡോക്ടർ അബ്ദുറഹിമാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
സ്വാശ്രയ പൊന്നാനിയുടെ കീഴിൽ ആരംഭിക്കുന്ന പൊൻമാക്സ് ഹൈപ്പർ മാർക്കറ്റിന്റെ വിശദവിവരങ്ങൾ അദ്ദേഹം പങ്കുവെച്ചു. അംഗങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.
ഷബീർ മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും, ശിഹാബ് കെ കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
യു എ ഇ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി അംഗം ഷാജി ഹനീഫ്, യു എ ഇ കോ-ഓർഡിനേറ്റർ സുബൈർ ടി വി എന്നിവർ ആശംസകൾ നേർന്നു.
യു എ ഇ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള 8 ഘടകങ്ങളിലെ പ്രധാനപ്പെട്ട ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു.
ഉപാധ്യക്ഷൻ അബ്ദുൽ ജലാൽ സ്വാഗതവും ഉപാധ്യക്ഷൻ അലി എ വി നന്ദിയും പറഞ്ഞു.

