PCWF മെഗാ മെഡിക്കൽ ക്യാമ്പ് കണ്ടനകത്ത് ഒക്ടോബർ 1 ന്

PCWF മെഗാ മെഡിക്കൽ ക്യാമ്പ് കണ്ടനകത്ത് ഒക്ടോബർ 1 ന്

കാലടി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 1 ഞായറാഴ്ച്ച കണ്ടനകത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സെപ്തംബർ മധ്യത്തിൽ കാടഞ്ചേരി ഹയർസെക്കണ്ടറി സ്കൂളിൽ ലഹരിക്കെതിരെ ബോധവല്‍ക്കരണവും, സെപ്തംബർ 29ന്  സ്വാശ്രയ തൊഴിൽ സംരംഭത്തിന്റെ ഭാഗമായി സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം പോത്തനൂർ യൂണിറ്റ്  ഉദ്ഘാടനവും നടക്കുമെന്ന് പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി, ജനറൽ സെക്രട്ടറി സുജീഷ് നമ്പ്യാർ എന്നിവർ പറഞ്ഞു.

ഇത് സംബന്ധമായി ചേർന്ന സംയുക്ത എക്സിക്യൂട്ടീവ് യോഗം ഡോ : ഷാജി ഇടശ്ശേരി (യു.എ.ഇ) ഉദ്ഘാടനം ചെയ്തു. മുസ്തഫ കാടഞ്ചരി അധ്യക്ഷത വഹിച്ചു. കെ പി അബ്ദുറസാഖ് മുഖ്യ പ്രഭാഷണം നടത്തി.

സുബൈദ പോത്തനൂർ,  കെ ജി ബാബു, ബൽഖീസ് കൊരണപ്പറ്റ, അബ്ദുൽ ഗഫൂർ കണ്ടനകം, ബഷീർ ടി തുടങ്ങിയവർ സംസാരിച്ചു.

സുജീഷ് നമ്പ്യാർ സ്വാഗതവും, രാജ ലക്ഷ്മി നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

സി എസ് പൊന്നാനി (മുഖ്യ രക്ഷാധികാരി) ബാലൻ കണ്ടനകം, ഡോ: ഷാജി ഇടശ്ശേരി, സുബൈദ പോത്തനൂർ, മുസ്തഫ കാടഞ്ചേരി (രക്ഷാധികാരികൾ)

മോഹനൻ പി (ചെയർമാൻ) സുജീഷ് നമ്പ്യാർ (കൺവീനർ)
അബ്ദുൽ ഹമീദ് യു (കൺവീനർ, ഫിനാൻഷ്യൽ)
അപ്പു കുണ്ടൂളി (വൈ: ചെയർമാൻ) രാജ ലക്ഷ്മി (ജോ : കൺവീനർ) ബഷീർ ടി (ഫുഡ് കൺവീനർ)   ജ്യോതി   (പരസ്യ പ്രചരണ കൺവീനർ )
മുബഷിർ (വളണ്ടിയർ ക്യാപ്റ്റൻ)

മുസ്തഫ കാടഞ്ചേരി (കോ-ഓർഡിനേറ്റർ, ലഹരിവിരുദ്ധ ബോധവല്‍ക്കരണം )

ബൽഖീസ്  കൊരണപ്പറ്റ
(കോ-ഓർഡിനേർ  സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രം)