മാറഞ്ചേരി: 2024 ജനുവരി 13 ന് നടക്കുന്ന കേന്ദ്ര കമ്മിറ്റി പതിനാറാം വാർഷിക സംഗമത്തിന് മുന്നോടിയായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു.
പനമ്പാട്,മൊയ്തു മൗലവി -കൃഷ്പ്പണിക്കർ വായന ശാലയിൽ വെച്ച് നടന്ന ജനറൽ ബോഡി സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
ഇ ഹൈദറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ശ്രീരാമനുണ്ണി മാസ്റ്റർ പ്രവര്‍ത്തന റിപ്പോർട്ടും, ഹൈദറലി മാസ്റ്റർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, പ്രൊഫ: ചന്ദ്രഹാസൻ, എസ് ലത ടീച്ചർ എന്നിവർ സംസാരിച്ചു.
മാറഞ്ചേരി പഞ്ചായത്ത് വനിതാ കൺവെൻഷൻ ജനുവരി 11 വ്യാഴാഴ്ച്ച വൈകീട്ട് 3 മണിക്ക് പെരുവഴികുളം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടത്താനും, സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ മാറഞ്ചേരി സെന്ററിൽ തയ്യൽ പരിശീലന കേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു.
എക്സിക്യൂട്ടിവിലേക്ക് പുതിയ അംഗങ്ങളായി പ്രൊഫ:ചന്ദ്രഹാസൻ, സുജീർ
മുഹമ്മദുണ്ണി എന്നിവരെ തെരെഞ്ഞെടുത്തു.
പി ആരിഫ സ്വാഗതവും, ശരീഫ് നന്ദിയും പറഞ്ഞു.

