മാറഞ്ചേരി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ താലൂക്കിൽ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ മാറഞ്ചേരി പഞ്ചായത്തിലും വ്യാപകമാകുന്നതിന് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുളള വനിതാ പ്രതിനിധികളുടെ കൺവെൻഷൻ ചേർന്നു.
പെരുവഴിക്കുളം ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ ചേര്‍ന്ന കൺവെൻഷൻ ഇ ഹൈദറലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മുനീറ ടി. അധ്യക്ഷത വഹിച്ചു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
ബീക്കുട്ടി ടീച്ചർ , ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, നസീർ കാഞ്ഞിരമുക്ക് (ബഹറൈൻ) എന്നിവർ സംസാരിച്ചു.
എസ് ലത ടീച്ചർ സ്വാഗതവും, ഷീജ കെ നന്ദിയും പറഞ്ഞു.
*മാറഞ്ചേരി പഞ്ചായത്ത് വനിതാ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു*
2024 ഏപ്രിൽ 30 വരെയാണ് കാലാവധി.
ഇതിനിടയിൽ വിവിധ വാർഡ് കമ്മിറ്റികൾ രൂപീകരിച്ച്
അതിന് ശേഷം വിപുലമായ ജനറൽ ബോഡി വിളിച്ച് ചേര്‍ത്ത് സ്ഥിരം കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
25 അംഗ എക്സിക്യൂട്ടിവിനെ തെരെഞ്ഞെടുത്തു.
പ്രധാന ഭാരവാഹികളായി;
ജാസ്മിൻ (W/9) പ്രസിഡന്റ്
ഷീജ കെ (W/4) സെക്രട്ടറി
കോമള ദാസ് (W/1) ട്രഷറർ
സുനീറ (W/14) മൈമൂന (W /11)
വൈ : പ്രസിഡന്റുമാർ
സുബൈദ (W/5) ജംഷീറ (W/11)
ജോ : സെക്രട്ടറിമാർ , എന്നിവരെയും തെരെഞ്ഞെടുത്തു.

