PCWF ഭാരവാഹികൾ സെന്റ് ആന്റണീസ് ചർച്ച് സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി

PCWF ഭാരവാഹികൾ സെന്റ് ആന്റണീസ് ചർച്ച് സന്ദർശിച്ച് ക്രിസ്തുമസ് സന്ദേശം കൈമാറി

പൊന്നാനി : സമാധാനവും സ്നേഹവും ഭൂമിയിൽ നിറഞ്ഞ് നിൽക്കാൻ സഹനത്തിന്റെയും നന്മയുടെയും സന്ദേശവുമായി
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭാരവാഹികൾ
പൊന്നാനി സെന്റ് ആന്റണീസ് ചർച്ച് സന്ദര്‍ശിച്ച് ക്രിസ്തുമസ് ആശംസകൾ കൈമാറി.
ഫാദർ ഫെബിൻ ചിറയത്ത് ഡൊമനിക് , ഇടവക പ്രതിനിധികൾ എന്നിവരുമായി
കൂടികാഴ്ച്ച നടത്തുകയും സന്തോഷ സൂചകമായി കേക്ക് കൈമാറുകയും ചെയ്തു.
അബ്ദുട്ടി ബി എം, ജി സിദ്ദീഖ് തവനൂർ, അബ്ദുറസാഖ് കെ പി,
ഹനീഫ മാളിയേക്കൽ, മുജീബ് കിസ്മത്ത് , റംല കെ പി, ബിജുദേവസി സഊദി , ഹബീബ് റഹ്മാൻ യു എ ഇ തുടങ്ങിയവർ സംബന്ധിച്ചു.