PCWF പൊന്നാനി ഇന്‍ ദുബൈ സംഗമം സംഘടിപ്പിച്ചു.

PCWF  പൊന്നാനി ഇന്‍ ദുബൈ സംഗമം സംഘടിപ്പിച്ചു.

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദുബൈ ഘടകം വാർഷിക ജനറൽ ബോഡി യോഗത്തോട് അനുബന്ധിച്ച് പൊന്നാനി ഇൻ ദുബൈ സംഗമം അൽ ഖിസൈസ് ഫുഡ് കോർട്ട് റെസ്റ്റോറന്റിൽ സംഘടിപ്പിച്ചു.
പ്രസിഡന്റ് ഷബീർ ഈശ്വരമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബുദ്ധീൻ കെ.കെ ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് മുഖ്യപ്രഭാഷണം നടത്തി.
സംഘടന പ്രവർത്തനങ്ങളോടൊപ്പം വ്യക്തിപരമായ ആത്മബന്ധങ്ങളും സുഹൃത് വലയങ്ങളും കെട്ടിപ്പടുക്കുക എന്നുള്ളതുമാണ് പ്രാഥമിക ലക്ഷ്യമാകേണ്ടത് എന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
വാർഷിക പ്രവർത്തന റിപ്പോർട്ട്‌ ഷഹീർ ഈശ്വരമംഗലവും, സാമ്പത്തിക റിപ്പോർട്ട് അഷ്‌റഫ്‌ സി.വി യും അവതരിപ്പിച്ചു.
ദുബൈ ഘടകം 2025-27 വർഷ കാലാവധിയുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ :
കേന്ദ്ര പ്രതിനിധികൾ:
1. മുഹമ്മദ് അനീഷ്
2. അലി എ.വി
3. ഷബീർ ഈശ്വരമംഗലം
4. ഹബീബ് റഹ്മാൻ
5. അഷ്റഫ് സി.വി
6. അബ്ദുസമദ്. വി.
പ്രസിഡന്റ്‌ : ആഷിഖ്.സി
സെക്രട്ടറി : ഷഹീർ ഈശ്വരമംഗലം
ട്രഷറർ : ഇസ്മായിൽ
വൈസ് പ്രസിഡന്റ്‌ :
സന്ദീപ് കൃഷ്ണ.
അഷറഫ് സി. വി.
മുഹമ്മദ്‌ ഇക്ബാൽ
ജോ. സെക്രട്ടറി :
അൻസാർ തറമ്മൽ
ഷാജി. വി വി.
യാസർ ഹുസൈൻ.
എക്സിക്യൂട്ടീവ് അംഗങ്ങൾ:
1. റഷീദ്
2. സൈനുദ്ധീൻ
3. നവാബ് മുനമ്പത്തകത്ത്
4. സൽഹത് നാസിൽ
5. ജസീലുദ്ധീൻ എം
6. ജമീലുദ്ധീൻ എം
7. സിയാദ് റഹ്ബാൻ കെ പി
8. സഹൽ സമദ്
9. അബ്ദുൾ ബാസിത് ഇ എം
10. ബനീഷ്‌
11. മുഹമ്മദ് ഫാസിൽ
12. അബ്ദുൽ വഹാബ്
13. ഡോ. സാദിഖ് പെരുമ്പടപ്പ്
14. റഹീം സി.വി
സെക്രട്ടറി ഹബീബ് റഹ്മാൻ സ്വാഗതവും, ജോ: സെക്രട്ടറി യാസർ ഹുസൈൻ നന്ദിയും പറഞ്ഞു.