പൊന്നാനി: താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനേഴാം വാർഷിക സമ്മേളനവും, പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമവും 2025 ജനുവരി 4,5 (ശനി, ഞായർ) തിയ്യതികളിൽ മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ജൂൺ 24 ന് നിളാ പാതയോരത്തെ (കർമ്മാ റോഡ്) ICSR ഹാളിൽ ചേര്ന്ന സംയുക്ത കേന്ദ്ര എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
ജൂലൈ 13 ശനിയാഴ്ച്ച വൈകീട്ട് 3 മണിക്ക് മാറഞ്ചേരിയിൽ വെച്ച് സ്വാഗത സംഘം രൂപീകരണ യോഗം നടത്താനും ധാരണയായി.
2025 ലെ കേന്ദ്ര പുന: സംഘടനക്ക്
മുന്നോടിയായി ആഗസ്റ്റ് മുതൽ ഒക്ടോബർ 31 വരെയുളള മൂന്നു മാസം ത്രൈമാസ അംഗത്വ കാംപയിൻ ആചരിക്കാനും,
2024 നവംബർ മുതൽ ഡിസംബർ 31 നകം മുൻസിപ്പൽ/ പഞ്ചായത്ത് കമ്മിറ്റികളുടെ തെരെഞ്ഞെടുപ്പ് നടത്തി കമ്മിറ്റികൾ പുന: സംഘടിപ്പിക്കാനും തീരുമാനമായി.
2024 ജൂൺ മാസം ലഭ്യമായ ചികിത്സ/ വിദ്യാഭ്യാസ സഹായ അപേക്ഷളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതികൾക്ക് ഫയൽ കൈമാറി.
താലൂക്കിലെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിഠുക്കന്മാരായ വിദ്യാർത്ഥികളെ മത്സര പരീക്ഷകളിൽ വിജയികളാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്തിക്കുന്നതിന് വേണ്ടി PCWF വിദ്യാഭ്യാസ സമിതി തയ്യാറാക്കിയ മിഷൻ ഹയർ എഡ്യൂക്കേഷൻ പൊന്നാനി (MHE – P) പ്രൊജക്ട് റിപ്പോർട്ട് സഊദി നാഷണൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ സലീം കളക്കര, ഉപദേശക സമിതി അംഗം എൻ പി അഷ്റഫ്, പ്രസിഡന്റ് ബിജു ദേവസ്സി എന്നിവർ ഏറ്റുവാങ്ങി
വനിതാ കമ്മിറ്റി ഉപദേശക സമിതി അംഗം ശാരദ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.
സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.
സുബൈർ ടി വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ
പി കോയക്കുട്ടി മാസ്റ്റർ ,അഷ്റഫ് എൻ പി, ലതീഫ് കളക്കര, ടി മുനീറ, പി എം അബ്ദുട്ടി, നാരായണൻ മണി, മുജീബ് കിസ്മത്ത് , സബീന ബാബു, ഹനീഫ മാളിയേക്കൽ
(പൊന്നാനി മുനിസിപ്പാലിറ്റി)
ഏട്ടൻ ശുകപുരം (വട്ടംകുളം പഞ്ചായത്ത്)
പ്രണവം പ്രസാദ് (നന്നമുക്ക് പഞ്ചായത്ത്)
ഹൈദരലി മാസ്റ്റർ, അബ്ദുല്ലതീഫ്,
ജാസ്മിൻ, സുനീറ (മാറഞ്ചേരി പഞ്ചായത്ത്)
ഹൈറുന്നിസ (പെരുമ്പടപ്പ് പഞ്ചായത്ത്)
മുരളി മേലെപ്പാട്ട് ,ഖലീൽ റഹ്മാൻ
(എടപ്പാൾ പഞ്ചായത്ത്)
സുബൈദ പോത്തനൂർ , ബൽഖീസ് (കാലടി പഞ്ചായത്ത്)
ജി സിദ്ധീഖ്, ഹസീന, റമീഷ (തവനൂർ പഞ്ചായത്ത്)
സലീം കളക്കര , മാമദ് കെ ബിജു ദേവസ്സി (സഊദി) ആബിദ് (ഖത്തർ) തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
എസ് ലത ടീച്ചർ നന്ദി പറഞ്ഞു.

