പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാറാം വാർഷിക ജനറൽ ബോഡി ജനുവരി 13 ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ പൊന്നാനി ഏ വി സ്ക്കൂളിൽ വെച്ച് നടത്താൻ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
എടപ്പാൾ ശുകപുരം മദർ മോണ്ടിസോറി ഇൻസിറ്റിറ്റ്യൂട്ടിൽ വെച്ച് നടന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് ,വനിതാ കേന്ദ്ര എക്സിക്യൂട്ടീവ് സംയുക്ത യോഗത്തിൽ പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.
വനിതാ ഉപദേശക സമിതി ചെയർ പേഴ്സൺ ബീക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അബ്ദുല്ലതീഫ് കളക്കരയും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ
ഇ പി രാജീവും അവതരിപ്പിച്ചു
റിപ്പോർട്ടിന്മേൽ ചർച്ചയും നടന്നു.
വനിതാ ഘടകം ഒമ്പതാം വാര്‍ഷികം അവതരണം ടി മുനീറ യും, കേന്ദ്ര കമ്മീറ്റി 16 മത് വാര്‍ഷിക ജനറൽ ബോഡി അവതരണം പി കോയക്കുട്ടി മാസ്റ്ററും, നഗരസഭ/ പഞ്ചായത്ത് തലത്തിൽ എക്സിക്യൂട്ടീവ് വിളിച്ച് ചേര്‍ക്കൽ അവതരണം അടാട്ട് വാസുദേവൻ മാസ്റ്ററും നിർവ്വഹിച്ചു.
പതിനാറാം വാർഷിക ജനറൽ ബോഡിക്ക് മുൻപായി ജനുവരി 5 നകം എല്ലാ ഘടകങ്ങളിലും എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകി .
2023 വർഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ സമിതി ചെയർമാൻ/ കൺവീനർമാരെ ചുമതലപ്പെടുത്തി.
ഡിസംബർ 31 ന് നരിപ്പറമ്പിൽ വെച്ച് നടക്കുന്ന വനിതാ ഘടകം ഒമ്പതാം വാർഷിക സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു.
വനിതാ കേന്ദ്ര കമ്മിറ്റി ജന:സെക്രട്ടറി എസ് ലത ടീച്ചർ
നന്ദി പറഞ്ഞു.

