PCWF ദമാം കിഡ്സ് ക്ലബ്‌ ‘കിഡ്സ് ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

PCWF ദമാം കിഡ്സ് ക്ലബ്‌ ‘കിഡ്സ് ഫെസ്റ്റ് ‘ സംഘടിപ്പിച്ചു

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദമാം കിഡ്സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.
ബദർ അൽ റബി ഓഡിറ്റോറിയത്തിൽ നവംബർ 21 ന് വൈകീട്ട് 8 മുതൽ 11 വരെ കുട്ടികളുടെ വിവിധ കാലാപരിപാടികളും കളറിംങ്,ഡ്രോയിംങ് മത്സരങ്ങളും നടത്തി.
ഗ്ലോബൽ കമ്മിറ്റി സെക്രട്ടറിയും നാഷണൽ കമ്മിറ്റി രക്ഷാധികാരിയുമായ എൻ പി അഷ്‌റഫ്‌ നൈതല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
കിഡ്സ്‌ ക്ലബ്ബ് ക്യാപ്റ്റൻ ഫാത്തിമ ഉമ്മർ സ്വാഗതം പറഞു.
പി സി ഡബ്ല്യു എഫ് ദമാം കമ്മിറ്റി പ്രസിഡന്റ്‌ എൻ പി ഷമീർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഖലീൽ റഹ്‌മാൻ, വനിതാ കമ്മിറ്റി രക്ഷാധികാരി ജസീന റിയാസ്, നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ ബിജു ദേവസ്സി എന്നിവർ ആശംസകൾ നേർന്നു.
കിഡ്സ്‌ ക്ലബ്ബിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെകുറിച്ച് വനിതാ കമ്മിറ്റി സെക്രട്ടറി ആഷിന അമീറും, ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കിഡ്സ്‌ ക്ലബ്‌ ക്യാപ്റ്റൻ യാസിൻ റിയാസും സംസാരിച്ചു.
ശിശുദിനത്തിന്റെ പശ്ചാതലത്തിൽ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെ ആസ്പതമാക്കി റമീന ആസിഫ് വിജ്ഞാനപ്രദമായ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
ചാച്ചാജിയായി വേഷമണിഞ്ഞ് ക്യാപ്റ്റൻ യാസിൻ റിയാസ് കുട്ടികൾക്ക് മധുരം നൽകി.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗത്തിൽ കുട്ടികളുടെ കളറിങ്,ഡ്രോയിങ് മത്സരങ്ങൾ നടത്തി.
കൂടാതെ കവിതാ പാരായണം,പ്രസംഗം, കഥാ പറയൽ, ഡാൻസ്, മോണോആക്ട്, ആക്ഷൻ സോങ് തുടങ്ങിയ പരിപാടികൾക്ക് വനിതാ കമ്മിറ്റി അംഗങ്ങളായ മേഘ ദീപക്, ആഷിന അമീർ, അർഷിന ഖലീൽ, സാദിയ ഫാസിൽ, ജസീന റിയാസ്, നഫീസ ഉമ്മർ, ഷഹാന നിസാർ, റമീന ആസിഫ്, ഫസീദ ഫിറോസ്,യാസ്മിൻ, റക്കീബ നൗഫൽ എന്നിവർ നേതൃത്വം നൽകി.
കവി കുഞ്ഞുണ്ണിമാഷിന്റെ കവിത ആസിഫ് ചൊല്ലിക്കൊടുത്ത.
മധുരം മലയാളം ഗെയിമിന്
കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഇക്ബാൽ വെളിയംകോട് നേതൃത്വം നല്‍കി.
വിജയികളെ ബിജു ദേവസ്സി പ്രഖ്യാപിച്ച് സമ്മാനദാനവും നടത്തി.
മറ്റെല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. കിഡ്സ്‌ ക്ലബ്‌ കോർഡിനേറ്റർസ് മുഹ്സിന നഹാസും ഫസ്ന ആസിഫുമായിരുന്നു പരിപാടിയുടെ അവതാരകർ.
ഫസ്ന ആസിഫിന്റെ നന്ദിയോടെ ശിശുദിനഘോഷ പരിപാടിക്ക് സമാപ്തി കുറിച്ചു.