തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ
പഞ്ചായത്ത് നാലാം വാർഷിക ജനറൽ ബോഡിയോടനുബന്ധിച്ച്
ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെ കമ്മിറ്റി ഭാരവാഹികൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
പഞ്ചായത്തിൽ നടപ്പിലാക്കേണ്ട വിവിധ വിഷയങ്ങൾ ജനപ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിക്കുകയും, വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
മാത്തൂർ ഹയാത്തുൽ ഇസ്ലാം മദ്രസ ഹാളിൽ നടന്ന ചടങ്ങ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
തൂമ്പിൽ കുഞ്ഞി മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
ജി സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി.
പ്രവർത്തന റിപ്പോർട്ട് ജോ: സെക്രട്ടറി പി പി അൻവറും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ കുഞ്ഞി മുഹമ്മദ് ഹാജിയും അവതരിപ്പിച്ചു.
ചർച്ചകൾക്ക് ശേഷം റിപ്പോർട്ടുകൾ അംഗീകരിച്ചു പാസാക്കി.
ദാമ്പത്യ ജീവിതം 45 വർഷം പിന്നിട്ട കദിയാമു – സിദ്ധീഖ് ദമ്പതികൾക്ക് ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് സി സുനിത ഉപഹാരം നൽകി.
ആമിനു, ഹസീന, റഫീഖത്ത് തുടങ്ങിയ വനിതാ കമ്മിറ്റി പ്രധാന ഭാരവാഹികൾ സംസാരിച്ചു
സി മുഹമ്മദ് റാഫി സ്വാഗതവും, കുഞ്ഞി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

