തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ തവനൂർ പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം വാസുപടി അഷ്റഫ് ദിലാറ വസതിയിൽ വെച്ച് ചേർന്നു…
സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.
ജോലി ആവശ്യാർത്ഥം വിദേശത്ത് പോയ ജനറൽ സെക്രട്ടറി നൗഷിർ ന് പകരമായി സെക്രട്ടറിയായ പി പി അൻവറിനെ ജനറൽ സെക്രട്ടറിയായും, പി പി നിഷാറിനെ സെക്രട്ടറിയായും,
പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളായി അഷ്റഫ് ദിലാറ, കുഞ്ഞിമോൻ അയിങ്കലം എന്നിവരെയും തെരെഞ്ഞെടുത്തു.
2023 വർഷക്കാലത്തെ പ്രവർത്തനങ്ങളെ വിശദീകരിച്ച് ജി സിദ്ധീഖ് സംസാരിച്ചു.
ജനുവരി 13 ന് പൊന്നാനിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി ജനറൽ ബോഡിയിൽ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
പി പി അൻവർ സ്വാഗതവും, മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

