PCWF ഗ്ലോബൽ കമ്മിറ്റി പതിമൂന്നാം വാർഷിക ജനറൽ ബോഡി ജനുവരി 30 ന്

PCWF ഗ്ലോബൽ കമ്മിറ്റി പതിമൂന്നാം വാർഷിക ജനറൽ ബോഡി ജനുവരി 30 ന്

പൊന്നാനി: കാലോചിതമായ പരിഷ്ക്കാരങ്ങൾ ഉൾക്കൊണ്ട് സാമൂഹ്യ മേഖലയിൽ നിസ്വാർഥ സേവനത്തിൻറ പതിമൂന്നാണ്ട് പിന്നിട്ടിരിക്കുകയാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ.

2020 വർഷക്കാലത്തെ പ്രവർത്തനങ്ങൾ അവലോകനം നടത്തുന്നതിനും, വരും കാലത്തേക്ക് ജനക്ഷേമമായ പദ്ധതികൾ പലതും നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകൾ ചെയ്ത് തീരുമാനങ്ങളെടുക്കുന്നതിനുമായി PCWF പതിമൂന്നാം വാർഷിക ജനറൽ ബോഡി ജനുവരി 30 ശനിയാഴ്ച്ച ഉച്ചയ്ക്കു 2 മണിക്ക്  ചന്തപ്പടി ടൗൺ പ്ലാസയിൽ നടക്കും!
ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി വി മുഹമ്മദ് നവാസിൻറ അധ്യക്ഷതയിൽ ഉപദേശക സമിതി അംഗം ഹൈദരലി മാസ്റ്റർ ഉദ്ഘാടനം ചെയ്യും!

വാർഷിക പ്രവര്‍ത്തന റിപ്പോർട്ട്, സാമ്പത്തിക റിപ്പോർട്ട് അവതരണം, എട്ടാം ഘട്ട സ്ത്രീധന രഹിത വിവാഹം തുടങ്ങി വിവിധ അജണ്ടകളാണുളളത്.

https://www.facebook.com/pcwf.ponnani/posts/3841195099307250