PCWF ഖത്തർ പൊൻസ്മൃതി സീസൺ-4 വ്യത്യസ്ത പരിപാടികളോടെ നടന്നു.

PCWF ഖത്തർ പൊൻസ്മൃതി സീസൺ-4 വ്യത്യസ്ത പരിപാടികളോടെ നടന്നു.

ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പൊൻസ്‌മൃതി സീസൺ 4 – സൽവ റോഡിലെ അത്‌ലാൻ ക്ലബ് ഹൗസിൽ വെച്ച് വ്യത്യസ്ത പരിപാടികളോടെ നടന്നു.
വൈകീട്ട് 3.30 മുതൽ ആരംഭിച്ച ചടങ്ങിൽ വനിതാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികളും വനിതകളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സംഘഗാനം, കുട്ടികളുടെ പാട്ടുകൾ, പ്രസംഗങ്ങൾ, പ്രശ്നോത്തരി, വിവിധ തരം ഡാൻസുകൾ, മലബാറിന്റെ പകിട്ടേറിയ ഒപ്പന തുടങ്ങിയവ അരങ്ങേറി.
വൈകീട്ട് നടന്ന സാംസ്‌കാരിക സംഗമം ഐ എസ്‌ സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.
അംഗങ്ങളായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്വാശ്രയ മാൾ പ്രോജക്ടിനെ പ്രകീർത്തിച്ച് സംസാരിച്ചു. ആഗ്രഹവും ആവശ്യവും തിരിച്ചറിഞ്ഞു പ്രവർത്തിക്കണമെന്ന സന്ദേശവും അദ്ധേഹം സദസ്സിന് നൽകി.
പി സി ഡബ്ല്യു എഫ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബിജേഷ് കൈപ്പട അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി അംഗം എം ടി നജീബ് മാറഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
സ്വാശ്രയ മാൾ ആൻഡ്‌ പൊൻമാക്സ് ഹൈപ്പർമാർക്കറ്റ് സംബന്ധിച്ച്, ഉപദേശക സമിതി അംഗം അബ്ദുൾ സലാം മാട്ടുമ്മൽ വിശദീകരിച്ചു.
ഖത്തർ കമ്മറ്റി പുറത്തിറക്കിയ 2025 കലണ്ടറിന്റെ പ്രകാശനം ഷാനവാസ് പൊന്നാനിക്ക് നൽകിക്കൊണ്ട് ഇ പി അബ്ദുറഹിമാൻ നിർവ്വഹിച്ചു.
പി എം ജെ സി പ്രസിഡന്റ് യു എസ്‌ സമീർ, ഖത്തർ വനിതാ കമ്മറ്റി പ്രസിഡന്റ് ഷൈനി കബീർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ഖലീൽ റഹ്മാൻ സ്വാഗതവും,
ട്രഷറർ ബാദുഷ കെ പി നന്ദിയും പറഞ്ഞു.
നൗഫൽ എ വി, ഷൈനി കബീർ എന്നിവർ അവതാരകരായിരുന്നു.
വളരെ ആവേശത്തോടെ നടന്ന വടംവലി മത്സരത്തിൽ വിജയിച്ച ടീമിന് ചായക്കട റെസ്റ്റോറന്റ് സ്പോൺസർ ചെയ്ത ഫുഡ് വൗച്ചറുകൾ സമ്മാനമായി നൽകി.
മുജീബ് വി പി നേതൃത്വം നൽകിയ വോയ്‌സ് ഓഫ് ഖത്തർ അവതരിപ്പിച്ച സംഗീത നിശയും പൊൻസ്‌മൃതിക്ക് മിഴിവേകി.
നോർക്ക – പ്രവാസി ക്ഷേമനിധി , ഐ സി ബി എഫ് ഇൻഷുറൻസ് രെജിസ്ട്രേഷൻ എന്നിവ നിരവധി പേർ ഉപയോഗപ്പെടുത്തി.
പരിപാടിയിൽ പങ്കെടുത്തവരിൽ നിന്ന് റാഫിൽ ഡ്രോ വഴി തിരഞ്ഞെടുത്തവർക്ക് റിസോർട്ട് സ്റ്റേ , ടി വി , പ്രഷർ വാഷർ , ഡിന്നർ സെറ്റ് തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി .
രണ്ട് കിഡ്നിയും തകരാറിലായി ദുരിതം അനുഭവിക്കുന്ന ഈശ്വരമംഗലം സ്വദേശി സഫ്‌വാൻ ചികിത്സയിലേക്ക് റാഫിൽ ഡ്രോ വഴി ലഭിച്ച മുഴുവൻ തുകയും നൽകുന്നതായി ഭാരവാഹികൾ അറിയിച്ചു.
പങ്കെടുത്തവർക്കെല്ലാം ദ
ഭക്ഷണവും ഒരുക്കിയിരുന്നു.
സബീർ വി വി , മുഹമ്മദ് ഷെരീഫ് , കുഞ്ഞിമൂസ മാറഞ്ചേരി, ഇഫ്തിക്കർ സി വി , അസ്ഫർ സി വി , രാജൻ ഇളയിടത്ത് , ബഷീർ ടി വി, അബ്ദുൽ ലത്തീഫ് , മനോജ് വി , ഹാഷിം , ഷംസുദ്ധീൻ, ഷാജി, ഖലീൽ ഹസ്സൻ. വനിതാ കമ്മറ്റി ഭാരവാഹികളായ ഷബ്‌ന ബാദുഷ, ഷെൽജി ബിജേഷ് , ഷാഹിന ഖലീൽ , സഫിയ ഗഫൂർ , ഷബ്‌ന ഹാഷിം ,സവിത മനോജ് , നസീബ ഇസ്ഹാഖ് , തബ്‌ഷിറ ജാസിർ, ലാമിയ സക്കീർ, ഷഹർബാൻ , ഷാമില , മുബീന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.