ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ഘടകം ഏഴാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊൻസ്മൃതി സീസൺ 4 ഡിസംബർ 13 വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിമുതൽ സൽവ റോഡിലുള്ള അത്ലാൻ ക്ലബ് ഹൗസിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ശ്രീ: ഇ പി അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും!.
നോർക്ക – പ്രവാസി ക്ഷേമ നിധി രജിസ്ട്രേഷൻ, ഐ സി ബി എഫ് ഇൻഷുറൻസ് , സ്വാശ്രയ ബിസിനസ്സ് മീറ്റ്, വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ, ഒപ്പന, വടംവലി, വോയ്സ് ഓഫ് ഖത്തറിന്റെ സംഗീത നിശ തുടങ്ങി വിവിധ പരിപാടികൾ പൊൻസ്മൃതിയുടെ ഭാഗമായി നടക്കുന്നതാണ്.
സംഘാടക സമിതി ഭാരവാഹികൾ:
ടി കെ അബൂബക്കർ, ആബിദ് തങ്ങൾ, അലികുട്ടി വി പി, അബ്ദുൾ സലാം മാട്ടുമ്മൽ, രതീഷ് പുന്നുള്ളി, നജീബ് എം ടി, ഫൈസൽ കെ കെ, ബിജേഷ് കൈപ്പട, ഖലീൽ റഹ്മാൻ, ഷൈനി കബീർ (രക്ഷാധികാരികൾ )
ഡോ: മുനീർ അലി (ചെയർമാൻ)
നൗഫൽ എ വി (ജനറൽ കൺവീനർ) മുഹമ്മദ് ഷെരീഫ് (ജോയിന്റ് കൺവീനർ)
മുജീബ് വി പി, ഷബ്ന ബാദുഷ (സ്റ്റേജ് മാനേജ്മെന്റ്) സഫിയ ഗഫൂർ, ഷാഹിന ഖലീൽ, ഷെൽജി ബിജേഷ് (പ്രോഗ്രാം കോർഡിനേറ്റർമാർ) സബീർ വി, അസ്ഫർ പി വി, ഷാജി ( ഫുഡ്ഡ് കമ്മറ്റി ) ഹാഷിം (ഐ ടി & മീഡിയ) ബഷീർ, അബ്ദുൽ ലത്തീഫ് (ട്രാൻസ്പോർട്ടേഷൻ) ഇഫ്തിക്കർ, രാജൻ ഇളയിടത്ത്, ഷംസുദ്ധീൻ (ക്രൗഡ് മാനേജ്മന്റ്), മനോജ് വി, ഖലീൽ അസ്സൻ (പി ആർ ഒ) കുഞ്ഞിമൂസ, ഹംസ എ വി, (ജി ആർ) അമിത്താഫ് (ഗിഫ്റ്റ്) , സൈനുൽ ആബിദ് (ലോജിസ്റ്റിക്)
ഖത്തറിലെ എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.

