PCWF കുവൈത്ത് ഇഫ്താർ സംഗമം 2025 സംഘടിപ്പിച്ചു

PCWF കുവൈത്ത് ഇഫ്താർ സംഗമം 2025 സംഘടിപ്പിച്ചു

കുവൈത്ത് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം “ഇഫ്താർ സംഗമം 2025” സംഘടിപ്പിച്ചു.
മാർച്ച്‌ 21 വെള്ളിയാഴ്ച്ച വൈകീട്ട് അബ്ബാസിയ അസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഉമറുൽ ഫാറൂഖിന്റെ ഖിറാഅത്തോടെ ആരംഭിച്ചു,
സെക്രട്ടറി മുസ്തഫ എം വി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡണ്ട് അശ്‌റഫ് പി അധ്യക്ഷത വഹിച്ചു.
അഡ്വൈസറി ബോർഡ് ചെയർമാൻ അശ്‌റഫ് യു ഉത്ഘാടനം നിർവഹിച്ചു.
പി സി ഡബ്ള്യു എഫ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഡോ: അബ്ദുൽ റഹ്മാൻ കുട്ടി അംഗങ്ങൾക്ക് റമദാൻ സന്ദേശം നൽകി.
പി സി ഡബ്ള്യു എഫ്, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നതെന്നും, കുവൈത്തിലെ ഓരോ പൊന്നാനിക്കാരനും മറ്റുള്ളവരെ സഹായിക്കുന്ന മാലാഖകളെ പോലെയാകണമെന്നും റമളാൻ സന്ദേശത്തിലൂടെ അദ്ദേഹം ഉപദേശിച്ചു.
മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈത്ത് പ്രസിഡന്റ് അഡ്വ: മുഹമ്മദ് ബഷീർ, പി സി ഡബ്ള്യു എഫ് കുവൈത്ത് വനിതാ ഘടകം പ്രസിഡണ്ട് റുഖിയ ബീവി എന്നിവർ ആശംസകൾ നേർന്നു.
പി വി റഹീം പ്രാർത്ഥന നിർവഹിച്ചു.
വളണ്ടിയേഴ്സ് ക്യാപ്റ്റൻ സലാം സി യുടെ നേതൃത്വത്തിൽ ആബിദ് കെ കെ, സൈനു, സമീർ കോട്ടത്തറ, അജിലേഷ്, ഗഫൂർ, റഫീഖ്, റിയാസ്, അബ്ദുറഹ്മാൻ, സാദിഖ് വി പി, ജംഷീർ, ഷെരീഫ് ജസീർ, അഭിജിത്, ഇർഷാദ്, അൻവർ, അൻസിബ്, ഷഹീർ, അനി, അർഷാദ്, ശാഹുൽ, നൗഷാദ്, നജീബ്, ഹനീഫ
ഫെമിന അഷ്റഫ്, ഫെമീന ഷറഫുദ്ദീൻ, ജംഷി മൂസ, റംസി നവാസ്, മസ്ബൂബ ഷംസാദ് എന്നിവർ നേതൃത്വം നൽകി.
എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ധീഖ് ആർ വി, നവാസ്, ജരീഷ്, ഹാഷിം, ശരീഫ് കെ കെ, നാസർ കെ, നാസർ ടി ടി, യൂസഫ് കെ വി, ഷറഫുദ്ദീൻ, ഷംസാദ് എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
പ്രോഗ്രാമിന്റെ ഫോട്ടോ & വീഡിയോ ചിത്രീകരണം അനസ് മുഹമ്മദ് നിർവഹിച്ചു.
ജോ: കൺവീനർ മൂസ ബാവ സ്വാഗതവും, പ്രോഗ്രാം കൺവീനർ മുജീബ് എം വി നന്ദിയും പറഞ്ഞു.