തവനൂർ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അതളൂർ സൺറൈസ് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ചെയർമാൻ പി കോയക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു,
കായിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം
സി വി മുഹമ്മദ് നവാസ് നിർവ്വഹിച്ചു.
കൺവീനർ അഷ്റഫ് മച്ചിങ്ങൽ സ്വാഗതം പറഞ്ഞു.
രാജൻ തലക്കാട്ട്, അബ്ദുല്ല കുട്ടി ഹാജി വട്ടംകുളം, മുഹമ്മദ് കുട്ടി എടപ്പാൾ എന്നിവർ ആശംസകൾ നേർന്നു.
തൂമ്പിൽ കുഞ്ഞിമൊയ്തീൻകുട്ടി, ഹനീഫ മാളിയക്കൽ, മുജീബ് കിസ്മത്ത്, റഫീഖത്ത്, ഹസീന, റമീഷ, ആമിനു വി വി, ആർ വി ശംസീറ ടീച്ചർ, തൂമ്പിൽ ഹംസ തുടങ്ങിയവർ സംബന്ധിച്ചു.
ജി മുഹമ്മദ് സിദ്ധീഖ് നന്ദി പ്രകാശിപ്പിച്ചു.

