PCWF ഓണ കിറ്റ് വിതരണം നടത്തി

PCWF ഓണ കിറ്റ് വിതരണം നടത്തി

പൊന്നാനി : നഗരസഭയിലെ 51 വാർഡിൽ നിന്നും തെരെഞ്ഞെടുത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 500 കുടുംബങ്ങൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുൻസിപ്പൽ കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി.
അരി ഉൾപ്പെടെയുളള പലവ്യഞ്ജനങ്ങളും സാമ്പാറിനുളള പച്ചക്കറികളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്…
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഇ പി രാജീവ്, പി എം അബ്ദുട്ടി, ടി മുനീറ, രാജൻ തലക്കാട്ട്, ടി വി സുബൈർ, അഷ്റഫ് നെയ്തല്ലൂർ, നാരായണൻ മണി, മുജീബ് കിസ്മത്ത്,റംല കെ പി , സബീന ബാബു, സലീം കളക്കര (സഊദി) ഷാജി ഹനീഫ് (ദുബൈ) ഹനീഫ മാളിയേക്കൽ തുങ്ങിയവർ സംബന്ധിച്ചു.
ആർ വി മുത്തു, പ്രസാദ്, ഹംസ പി പി , ഷക്കീല എൻ വി , മിനി ടി എന്നിവർ നേതൃത്വം നല്‍കി.