PCWF അബുദാബി ഇഫ്‌താർ സംഗമം ശ്രദ്ധേയമായി

PCWF  അബുദാബി ഇഫ്‌താർ സംഗമം ശ്രദ്ധേയമായി

അബുദാബി : റമദാൻ വ്രതാനുഷ്ഠാനത്തിന്റെ നിറവവിൽ സ്നേഹ സാഹോദര്യത്തിന്റെ സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഇഫ്‌താർ സംഗമങ്ങളുടെ ഭാഗമായി അബുദാബി കമ്മിറ്റിയുടെ നേതൃത്വത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ
സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.
അന്താരാഷ്ട്ര വനിതാ ദിനാചരണവും, ഒ കെ ഉമ്മർ നാലാം അനുസ്മരണവും ഇഫ്താർ സംഗത്തിന്റെ ഭാഗമായി നടന്നു.
അബുദാബി ഘടകം വർക്കിംഗ് പ്രസിഡന്റ് കാട്ടിൽ മുഹമ്മദ് കുട്ടി മാറഞ്ചേരി അധ്യക്ഷത വഹിച്ചു,
ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു.
സി എസ്‌ പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
PCWF ജി സി സി കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ യുഎഇ ഘടകം പ്രസിഡൻ്റ് മുഹമ്മദ് അനീഷിന് സ്നേഹോപഹാരം നൽകി.
റിലീഫ് 2025 ന് റീഗൽ ഇലക്ട്രിക്കൽസ് മാനേജിങ് ഡയറക്ടർ ഷഫീഖ് തുടക്കം കുറിച്ചു.
യു എ ഇ ജനറൽ സെക്രട്ടറി ശിഹാബ് കെ കെ, സെക്രട്ടറി ഷബീർ മുഹമ്മദ്, അബുദാബി ഘടകം പ്രസിഡണ്ട് അഷ്‌കർ, ലുലു ഗ്രൂപ്പ് HR ഡയറക്ടർ അബ്ദുൽ റസാഖ് എന്നിവർ ആശംസകൾ നേർന്നു.
കുടുംബങ്ങൾ ഉൾപ്പടെ എണ്ണൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ താലൂക്കിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ ആശംസിച്ചു.
സെക്രട്ടറി ബഷീർ പാലക്കൽ സ്വാഗതവും ട്രഷറർ ഷഹീർ മുഹമ്മദ് നന്ദിയും പറഞ്ഞു.