നരിപ്പറമ്പ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് നരിപ്പറമ്പ് ബി ടി മദ്രസ്സ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ തക്കാരം 2023 പാചക മത്സരം സീസൺ 8 അച്ചാർ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിയായ ഖൈറുന്നിസ പാലപ്പെട്ടിയെ പൊൻറാണി – 2023 ആയി തെരഞ്ഞെടുത്തു.
പ്ലംസ്, പൈനാപ്പിൾ,ഗ്രീൻ ആപ്പിൾ
റെഡ് ആപ്പിൾ, നേന്ത്രപഴം ഈന്തപഴം,മുന്തിരി,അണ്ടിപരിപ്പ്
ബദാം, ഓറഞ്ച് എന്നിവ ചേർത്തുണ്ടാക്കിയ ഫ്രൂട്ട്സ് ആൻറ് നട്സ് അച്ചാറാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
രണ്ടാം സ്ഥാനം എടപ്പാൾ കോലളമ്പ് സ്വദേശിനി സൈന കെ കെ നേടി.മാങ്ങ അച്ചാറാണ് തയ്യാറാക്കിയിരുന്നത്.
ചേന ഈന്തപ്പഴം അച്ചാറുമായി കാലടി സ്വദേശിനി പി പി ഉമ്മു സൽമയും, മിക്സഡ് വെജിറ്റബിൾ അച്ചാറുമായി നന്ന മുക്ക് നസീമ ഹക്കീമും മൂന്നാം സ്ഥാനം പങ്കിട്ടു.
ഒന്നാം സ്ഥാനക്കാരിക്ക് മിലോറ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണ്ണാഭരണവും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് വ്യക്തിഗത സ്പോൺസർഷിപ്പിലൂടെ ലഭിച്ച ഗൃഹോപകരണങ്ങളും വിതരണം ചെയ്തു.
മത്സരത്തിൽ പങ്കെടുത്ത നാൽപ്പത് പേർക്കും പ്രശസ്തി പത്രവും, പ്രോൽസാഹന സമ്മാനങ്ങളും വ്തരണം ചെയ്തു.
ജയന്തി ചന്ദ്രൻ, സാഹിറ അഷ്റഫ്, , നദീറ ഹനീഫ, അശ്വതി എന്നിവർ ജൂറികളും ടി മുനീറ, സി വി ബാബു എലൈറ്റ് സെപ്ഷൽ ജൂറികളുമായിരുന്നു..

