സ്വീകരണം നൽകി

സ്വീകരണം നൽകി

കദ്‌റ / സുവൈഖ്‌ (ഓമൻ): ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികമാഘോഷം "ആസാദി ക അമൃത് മഹോത്സവ്" ന്റെ ഭാഗമായി ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ *ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക്* എന്ന ആപ്തവാക്യവുമായി കേരളത്തിൽ നിന്ന് ലണ്ടനിലേക്ക്‌ സൈക്കിളിൽ യാത്ര ചെയ്യുന്ന ഫായിസ്‌ അഷ്‌റഫിന് പൊന്നാനി കൾചറൽ വേൾഡ്‌ ഫൗണ്ടേഷൻ ഒമാൻ ബാത്തിന ഘടകം സ്വീകരണം നൽകി.
വ്യവസായിയും പൊന്നാനി കൾചറൽ വേൾഡ്‌ ഫൗണ്ടേഷൻ ബാത്തിന ഘടകം വൈസ്‌ പ്രസിഡന്റുമായ കാരാട്ട്‌ ഫൈസൽ ഹംസയാണു ഫായിസിനുള്ള താമസവും മറ്റു സൗകര്യങ്ങളും ബാത്തിനയിൽ ചെയ്തിരിക്കുന്നത്‌.
ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനത്തിലാണു ഫായിസ്‌ അഷ്റഫിന്റെ യാത്ര വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫ്ലാഗ്‌ ഓഫ്‌ ചെയ്തത്‌ .
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ടാണ് ഫായിസ് ലണ്ടനിൽ എത്തിച്ചേരുക.
ചടങ്ങിൽ കാരാട്ട്‌ ഫൈസൽ ഹംസ, പി സി ഡബ്യൂ എഫ്‌ നാഷണൽ കമ്മിറ്റി അംഗവും ബാത്തിന കമ്മിറ്റി രക്ഷാധികാരിയുമായ റഹീം മുസ്സന്ന, അസീബ് തലാപ്പിൽ, ബാത്തിന കമ്മിറ്റി പ്രസിഡന്റ്‌ റിഷാദ്‌, എക്സിക്യൂട്ടിവ്‌ അംഗമായ ഷിറാസ്‌ കദ്‌റ‌ തുടങ്ങിയവർ നേതൃത്വം നൽകി.